തിരിപ്പൂരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 570 കോടി രൂപ കള്ളപ്പണം പിടിച്ചെടുത്തു

ആന്ധ്രാപ്രദേശില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് എന്ന് സ്വയം അവകാശപ്പെട്ടവരാണ് പണത്തിന് ഒപ്പം ഉണ്ടായിരുന്നത്

തിരിപ്പൂരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 570 കോടി രൂപ കള്ളപ്പണം പിടിച്ചെടുത്തു

ചെന്നൈ: കേരളത്തിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നേരിടുന്ന തമിഴ് നാട്ടിലേക്ക് കള്ളപ്പണം കെട്ടുകണക്കിന് ഒഴുകി എത്തുന്ന എന്ന വാര്‍ത്തകള്‍ ശരിവച്ച് കൊണ്ട് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരിപ്പൂരില്‍ നിന്നും 570 കോടി രൂപ കള്ളപ്പണം പിടിച്ചെടുത്തു. മൂന്ന് കണ്ടയിനറുകളില്‍ നിന്നുമാണ് ഇത്രയധികം പണം കമ്മിഷന്‍ പിടിച്ചെടുത്തത്.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് എന്ന് സ്വയം അവകാശപ്പെട്ടവരാണ് പണത്തിന് ഒപ്പം ഉണ്ടായിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ ബ്രാഞ്ചില്‍ നിന്നും വിശാഖപ്പട്ടണം ബ്രാഞ്ചിലേക്ക് കൊണ്ട് പോകുന്ന പണമാണ് ഇത് എന്നാണ് അവര്‍ കമ്മിഷന് നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ഒന്നും ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇവരെ കമ്മിഷന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.

കമ്മിഷന്റെ ദൈനംദിന പരിശോധനകള്‍ക്ക് ഇടയിലാണ് മൂന്ന് കണ്ടയിനരുകള്‍ക്കും അതിനെ അനുഗമിച്ച മൂന്ന് കാറുകള്‍ക്കും കമ്മിഷന്റെ ശ്രദ്ധയില്‍ പെട്ടത്. കമ്മിഷന്‍ അംഗങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനങ്ങളെ ചെങ്ങപള്ളി എന്ന സ്ഥലത്ത് വച്ച് പോലീസ് സഹായത്തോട് കൂടി കമ്മിഷന്‍ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.