മല മടക്കുകളിലെ രാഷ്ട്രീയക്കാറ്റ്

ഇടുക്കിജില്ലയുടെ വലിയൊരു ഭാഗം വരുന്ന ഹൈറേഞ്ചിന് ആറര പതിറ്റാണ്ടിന്റെ ചരിത്രം മാത്രമേ പറയാനുള്ളു. കേരളം ജനാധിപത്യരീതിയിൽ ചിന്തിച്ചുതുടങ്ങിയ...

മല മടക്കുകളിലെ രാഷ്ട്രീയക്കാറ്റ്

idukkiഇടുക്കിജില്ലയുടെ വലിയൊരു ഭാഗം വരുന്ന ഹൈറേഞ്ചിന് ആറര പതിറ്റാണ്ടിന്റെ ചരിത്രം മാത്രമേ പറയാനുള്ളു. കേരളം ജനാധിപത്യരീതിയിൽ ചിന്തിച്ചുതുടങ്ങിയ ആദ്യകാലത്തൊന്നും ഇടുക്കി എന്നൊരു ജില്ലപോലും ഉണ്ടായിരുന്നില്ല. ജനാധിപത്യ കേരളത്തിൽ അഞ്ചു തെരഞ്ഞെടുപ്പുകൾ പിന്നിട്ടശേഷമായിരുന്നു ഇടുക്കി ജില്ല രൂപംകൊണ്ടത്. ഇന്നത്തെ ഇടുക്കിയുടെ ഭാഗമെന്നു പറയാവുന്ന അതിരുകൾക്കുള്ളിൽ 1957ൽ ഉണ്ടായിരുന്നത് മൂന്നു നിയോജകമണ്ഡലങ്ങളാണ് തൊടുപുഴ, കാരിക്കോട്, ദേവികുളം. പഴയ കാരിക്കോട് മണ്ഡലത്തിന്റെ നല്ലൊരു ഭാഗം ഇന്ന് എറണാകുളം ജില്ലയിലാണ്. ദേവികുളം അന്ന് ദ്വയാംഗമണ്ഡലമായിരുന്നു. തൊടുപുഴയും കാരിക്കോടും എറണാകുളം ജില്ലയിലും ദേവികുളം കോട്ടയം ജില്ലയിലുമായിരുന്നു അന്ന് ഉൾപ്പെട്ടിരുന്നത്. ജനറൽ സീറ്റിൽ ഒരാളെയും സംവരണ സീറ്റിൽ രണ്ടാമതൊരാളെയും തെരഞ്ഞെടുക്കാൻ അവസരമുള്ള മണ്ഡലങ്ങളാണ് ദ്വയാംഗമണ്ഡലങ്ങളെന്ന് അറിയപ്പെട്ടിരുന്നത്. അന്ന് ദേവികുളത്തെ രണ്ട് പ്രതിനിധികളിൽ ജനറൽ സീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോസമ്മ പുന്നൂസ് ഒഴികെ മറ്റ് മൂന്നുമണ്ഡലങ്ങളിൽ നിന്നും വിജയിച്ചത് കോൺഗ്രസുകാരായിരുന്നു. മൂന്നാറിന്റെ തേയിലക്കരുത്തിൽ കൊളുന്തുനുള്ളാനെത്തിയ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ദേവികുളത്തുനിന്ന് റോസമ്മ പൂന്നൂസ് വിജയിച്ചതെന്നത് ചരിത്രം. തിരഞ്ഞെടുപ്പു കേസിനെ തുടർന്ന് 58ൽ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നു. സ്വതന്ത്രകേരളത്തിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു അത്. വിജയം അപ്പോഴും റോസമ്മയ്‌ക്കൊപ്പമായിരുന്നു.


1960ലെ തെരഞ്ഞെടുപ്പിലും ഇടുക്കിയിലെ സ്ഥിതിയിൽ മാറ്റമൊന്നുമുണ്ടായില്ല. 65ലെ തിരഞ്ഞെടുപ്പിൽ ദ്വയാംഗമണ്ഡലങ്ങളെല്ലാം ഏകാംഗമണ്ഡലങ്ങളായി. ദേവികുളം അന്നുമുതൽ ഇന്നുവരെ പട്ടികജാതി സംവരണ മണ്ഡലമാണ്. തൊടുപുഴയ്ക്കടുത്തുള്ള കാരിക്കോട് മണ്ഡലം മാറ്റി കരിമണ്ണൂരും ദേവികുളത്തെ വിഭജിച്ച് ഉടുമ്പഞ്ചോലയും പീരുമേടും രൂപീകരിക്കപ്പെട്ടത് 1965ലെ തെരഞ്ഞെടുപ്പിലായിരുന്നു. തൊടുപുഴയും കരിമണ്ണൂരും കേരള കോണ്ഗ്ര സിനൊപ്പം നിന്നപ്പോൾ മലനാട്ടിലെ മൂന്നു മണ്ഡലങ്ങളിലും കമ്യൂണിസ്റ്റ് പാര്ട്ടി കൊടിനാട്ടി. ഉടുമ്പഞ്ചോലയിൽ സിപിഐയും മറ്റു രണ്ടിടങ്ങളിൽ സിപിഎമ്മും. 67ലെ തെരഞ്ഞെടുപ്പിൽ മണ്ഡലസംവിധാനങ്ങളിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. അന്ന്, ദേവികുളംകൂടി കോണ്ഗ്ര സ് തങ്ങളുടെ അക്കൗണ്ടിൽ ചേര്ത്തു . 70ൽ കോണ്ഗ്രിസിന് ദേവികുളം നഷ്ടപ്പെട്ടെങ്കിലും കേരള കോൺഗ്രസ് വഴി ഉടുമ്പഞ്ചോല പിടിച്ചെടുത്തു. മറ്റുള്ളിടങ്ങളിൽ പഴയ സ്ഥിതി തുടരുകയും ചെയ്തു.

1972 ജനുവരി 26നാണ് ഇടുക്കി ജില്ല രൂപീകൃതമായത്. 77ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കരിമണ്ണൂർ മണ്ഡലം ഇല്ലാതായി. പകരം ജില്ലയുടെ മധ്യഭാഗത്തായി ഇടുക്കി മണ്ഡലം രൂപീകൃതമാകുകയും ചെയ്തു. പീരുമേട് ഒഴികെ മറ്റു നാലു മണ്ഡലങ്ങളും അത്തവണ കോണഗ്രസ് കേരള കോൺഗ്രസ് സഖ്യത്തിനൊപ്പമായിരുന്നു. തൊടുപുഴയിൽ പി.ജെ.ജോസഫ് ആദ്യമായി തെരഞ്ഞെടുപ്പുരംഗത്തെത്തി വിജയിച്ചതും ആ വർഷമായിരുന്നു. ദേവികുളത്ത് 70ൽ വിജയിച്ച എൻ. ഗണപതിയുടെ സഹോദരൻ കിട്ടപ്പ നാരായണസ്വാമിയായിരുന്നു 77ലെ വിജയി. 80ൽ ദേവികുളത്തും പീരുമേട്ടിലും മാത്രമാണ് കമ്യൂണിസ്റ്റു പാര്ട്ടി കള്ക്ക്വ വിജയിക്കാനായത്. തൊടുപുഴയിൽ ജോസഫും ഉടുമ്പഞ്ചോലയിൽ മാണി കോൺഗ്രസും ഇടുക്കിയിൽ ഇന്ദിരാ കോൺഗ്രസുമായിരുന്നു വിജയിച്ചത്.

m m mani
കേരളരാഷ്ട്രീയത്തിൽ പ്രബല മുന്നണികള്ക്ക് നിയതമായ രൂപംകൈവന്ന 1982ലെ തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് വിജയിച്ച യുഡിഎഫ് 87ൽ നാലിടത്തു വിജയിച്ചു. പീരുമേട് മാത്രമായിരുന്നു അന്ന് ഇടതുമുന്നണിക്കൊപ്പം നിന്നത്. കേരളത്തിൽ ഏറെ വിവാദം സൃഷ്ടിക്കുകയും കരുണാകരൻ സര്കാം നരിനെ പിടിച്ചുകുലുക്കുകയും ചെയ്ത തങ്കമണി സംഭവത്തെ തുടര്ന്നുാ നടന്ന തിരഞ്ഞെടുപ്പായിരുന്നു 87ലേത്. മറ്റു പലയിടങ്ങളിലും തങ്കമണി സംഭവം യുഡിഎഫിനു വിനയായെങ്കിൽ തങ്കമണി ഉള്‌പ്പെട്ട ഇടുക്കി നിയോജകമണ്ഡലത്തിൽ കോണ്ഗ്രതസിന്റെ റോസമ്മ ചാക്കോയ്ക്കായിരുന്നു വിജയമെന്നത് ശ്രദ്ധേയം.

91ലെ തെരഞ്ഞെടുപ്പിലാകട്ടെ അഞ്ചു മണ്ഡലങ്ങളിലും വിജയിച്ച യുഡിഎഫ് ജില്ലയിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അന്ന് ഇടതുമുന്നണിയിലേക്കു ചേക്കേറിയിരുന്ന പി.ജെ.ജോസഫിനും പരാജയമായിരുന്നു വിധിക്കപ്പെട്ടത്. പക്ഷേ, 96ലെ തെരഞ്ഞെടുപ്പിൽ തൊടുപുഴയ്‌ക്കൊപ്പം പീരുമേടും ഇടുക്കിയും ഇടതുമുന്നണിക്കൊപ്പം നിന്നു. ജനതാദളിലെ പി.പി.സുലൈമാൻ റാവുത്തറെന്ന ജനകീയനും ഒറ്റയാനുമായ നേതാവിനെ ഉപയോഗിച്ചാണ് ഇടതുമുന്നണി ആദ്യമായും അവസാനമായും ഇടുക്കി മണ്ഡലം പിടിച്ചത്. 2001 ആയപ്പോൾ വീണ്ടും ഒരു സീറ്റിലേക്ക് ഇടതുമുന്നണി ഒതുങ്ങി. ഉടുമ്പഞ്ചോല മാത്രമായിരുന്നു അന്ന് ഒപ്പമുണ്ടായിരുന്നത്. 2006ൽ ഇടുക്കി ഒഴികെ നാലു സീറ്റുകളും ഇടതുമുന്നണി പിടിച്ചെടുത്തു. 2011ലെ തെരഞ്ഞെടുപ്പിൽ പി.ജെ.ജോസഫ് വീണ്ടും യുഡിഎഫിലേക്ക് ചേക്കേറിയിരുന്നു. തൊടുപുഴ ജോസഫിലൂടെ നിലനിറുത്തിയ യുഡിഎഫിന് ഇടുക്കിയും നിലനിറുത്താനായപ്പോൾ മറ്റു മൂന്നു മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പമായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ഇടുക്കി ഒരു കാലത്ത് യുഡിഎഫിന്റെ കുത്തകയായാണ് അറിയപ്പെട്ടിരുന്നത്. 1977ലാണ് ഇടുക്കി ലോക്‌സഭ നിയോജകമണ്ഡലം രൂപീകൃതമായത്. ഇടുക്കി ജില്ലക്കു വെളിയിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള റാന്നി, പത്തനംതിട്ട നിയമസഭാ മണ്ഡലങ്ങൾ കൂടി ഇടുക്കി ലോക്‌സഭ മണ്ഡലത്തിൽ ഉള്‌പ്പെിട്ടിരുന്നു. പിന്നീട് ഇവ മാറ്റി എറണാകുളം ജില്ലയിലെ കോതമംഗലവും മുവാറ്റുപുഴയും ചേര്ത്തു്. ആദ്യ തിരഞ്ഞെടുപ്പുമുതൽ 1998 വരെ നടന്ന ഏഴ് തിരഞ്ഞെടുപ്പുകളിലും കോണ്ഗ്ര സ് സ്ഥാനാര്ഥിടകള്ക്കാ യിരുന്നു ഇവിടെ വിജയം. 82ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 1.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ജെ.കുര്യൻ ഇടുക്കിയിൽ നിന്നു വിജയിച്ചത്. അതേ കുര്യനെ പരാജയപ്പെടുത്തിയാണ് 99ൽ ഫ്രാന്‌സി!സ് ജോർജ് ഇടുക്കിയിൽ ആദ്യമായി ഇടതുപക്ഷത്തിന്റെ കൊടിനാട്ടിയത്. സൂര്യനെല്ലിക്കേസിൽ ആരോപണവിധേയനായ പി.ജെ.കുര്യൻ അഗ്‌നിശുദ്ധിവരുത്താനായി മല്‌സഷരിച്ചു പരാജയപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്.2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിച്ചെങ്കിലും 2009ൽ പി.ടി.തോമസിലൂടെ കോണ്ഗ്രലസ് മണ്ഡലം തിരിച്ചുപിടിച്ചു.

bijimol2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പുകാലത്ത് ഇടുക്കിയിലെ രാഷ്ട്രീയസമവാക്യങ്ങൾ മാറിമറിഞ്ഞിരുന്നു. പശ്ചിമഘട്ട സംരക്ഷണ നിയമങ്ങളുടെ പേരിൽ ഇടഞ്ഞുനിന്ന കുടിയേറ്റ കര്ഷ്‌കരെ സംഘടിപ്പിച്ച് ചില സാമുദായിക നേതൃത്വങ്ങൾ രൂപംകൊടുത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്ഥിലയെ ഇടതുമുന്നണി പിന്തുണയ്ക്കുകയും വിജയിക്കുകയുമായിരുന്നു. ജില്ലയ്ക്കുള്ളിലെ അഞ്ചു നിയോജകമണ്ഡലങ്ങളിൽ തൊടുപുഴയിലൊഴികെ നാലിടത്തും ഇടതുസ്വതന്ത്രൻ ജോയ്‌സ് ജോര്ജ്ങ ഈ തെരഞ്ഞെടുപ്പിൽ മുന്നിലെത്തി.

യുഡിഎഫിന്റെ കുത്തകജില്ലയെന്ന് അറിയപ്പെടുമ്പോഴും ഇടക്കാലങ്ങളിൽ അപ്രതീക്ഷിതമായി തങ്ങള്ക്കുജ ലഭിച്ചിരുന്ന ചില മേല്‌ക്കൈഇകളിൽ വിശ്വാസമര്പ്പിിച്ചാണ് ഇടുക്കിയിലെ ഇടതുമുന്നണി മുന്നോട്ടുപോകുന്നത്. 91 വരെ നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ വലതുമുന്നണിക്ക് ജില്ലയിൽ വ്യക്തമായ മുന്തൂ്ക്കം ലഭിച്ചിരുന്നെങ്കിൽ അതിനുശേഷം നടന്ന നാലു തെരഞ്ഞെടുപ്പുകളിൽ മൂന്നിലും തങ്ങള്ക്കുരതന്നെയായിരുന്നു മേല്‌ക്കൈ എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ നാലിലും സിറ്റിംഗ് എംഎല്എഎമാര്തഎന്നെയാണ് ഇത്തവണ അതതു മുന്നണികള്ക്കാലയി മാറ്റുരയ്ക്കുന്നത്. ഉടുമ്പഞ്ചോലയിലെ സിറ്റിംഗ് എംഎൽ ആയിരുന്ന സിപിഎമ്മിലെ കെ.കെ.ജയചന്ദ്രൻ പാര്ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയതിനാൽ പകരം മല്‌സകരിക്കുന്നത് വിവാദ പ്രസംഗങ്ങളിലൂടെ പ്രശസ്തനായ എം.എം.മണിയാണ്. മറുപക്ഷത്ത് കോണ്ഗ്ര്‌സ് ടിക്കറ്റിൽ മല്സ്രിക്കുന്ന സേനാപതി വേണു ബ്ലോക് കോണ്ഗ്രനസ് പ്രസിഡന്റുമായുടെ ദേശീയ സമ്മേളനത്തില്വ്ച്ച്, കെട്ടിയിറക്കുന്ന സ്ഥാനാര്ഥി്കള്‌ക്കെ തിരെ ഹിന്ദിയിൽ പ്രസംഗിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. പീരുമേട്ടിൽ മൂന്നുതവണ എംഎല്എിയായിരുന്ന കെ.കെ.തോമസിന്റെ മകൻ പുതുമുഖമായ സിറിയക് തോമസിനെ സിറ്റിംഗ് എംഎല്‌ഐ ഇ.എസ് ബിജിമോള്‌ക്കെ തിരെ കോണ്ഗ്രസ് രംഗത്തിറക്കുമ്പോൾ ഇടുക്കിയിൽ കേരള കോണ്ഗ്ര സ് (എം)ലെ റോഷി അഗസ്റ്റിനെതിരെ മുൻ എം.പി ഫ്രാന്‌സി്‌സ് ജോര്ജി നെ ജനാധിപത്യ കേരള കോണ്ഗ്രിസിന്റെ ടിക്കറ്റിൽ ഇടതുമുന്നണിയും രംഗത്തിറക്കുന്നുവെന്നതാണ് പ്രത്യേകത. ബിജിമോളുടെ മൂന്നാമത്തേയും റോഷിയുടെ നാലാമത്തേയും മല്‌സനരമാണിത്. തൊടുപുഴയിൽ പി.ജെ.ജോസഫ് യുഡിഎഫിനു വേണ്ടി വീണ്ടും രംഗത്തിറങ്ങുമ്പോൾ കേരള കോണ്ഗ്ര സ് (ജേക്കബ്) വിട്ടുവന്ന റോയി വാരികാട്ടിനെ എല്ഡിറഎഫ് സ്വതന്ത്രനായി രംഗത്തിറക്കുന്നു. ദേവികുളത്ത് കഴിഞ്ഞതവണത്തെ അതേ മല്‌സനരംതന്നെയാണ് ഇത്തവണയും. കോണ്ഗ്ര സിനുവേണ്ടി കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി സിറ്റിംഗ് എംഎൽഎ സിപിഎമ്മിലെ എസ് രാജേന്ദ്രനെ നേരിടുന്നു.

senapathiഇടുക്കിയിൽ തൊടുപുഴയിലൊഴികെ മറ്റ് നാലിടത്തും പലതരത്തിലുള്ള പ്രത്യേകതകളും സ്വാധീന ഘടകങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പിലുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പുകാലത്ത് രൂപീകൃതമായ അരാഷ്ട്രീയസംഘടനയായ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നിലപാട് തന്നെയാണ് അതിൽ പ്രധാനം. ലോക്‌സഭ തിരഞ്ഞെടുപ്പിൽ എം.പിയെ ലഭിച്ചെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഈ സംഘടന ജില്ലയിൽ ഏതാണ്ട് ദുര്ബ്ലമായിക്കഴിഞ്ഞു. കസ്തൂരിരംഗൻ റിപ്പോര്ട്ടി ന്റെ ഭീതി ഹൈറേഞ്ചിൽ നിന്ന് ഇപ്പോഴും പൂര്ണലമായി ഒഴിഞ്ഞുപോയിട്ടുമില്ല. അതിന്റെ അനുരണനങ്ങൾ ഇടുക്കിയിലും ഉടുമ്പഞ്ചോലയിലും ഉണ്ടാകുമെന്നും അത് തങ്ങള്ക്ക് അനുകൂലമാകുമെന്നുമാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. എങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിലേതുപോലെ വലിയൊരു തരംഗമുണ്ടാക്കാൻ ഈ സംഘടനക്കാകില്ലെന്ന് അവർ സമ്മതിക്കുന്നുമുണ്ട്. സമിതിയുടെ ആദ്യ കാലഘട്ടത്തിൽ സജീവമായി ഒപ്പമുണ്ടായിരുന്ന എസ്എന്ഡി്പി യോ,ഗം ബിഡിജെഎസിന്റെ രൂപീകരണത്തോടെ പതിയെ പിന്വണലിയുകയായിരുന്നു. ഇതും ഇടതുമുന്നണിയുടെ പ്രതീക്ഷകള്ക്ക്യ കോട്ടം തട്ടിക്കുന്നുണ്ട്. ദേവികുളത്താകട്ടെ കേരളം ഉറ്റുനോക്കിയ തോട്ടംതൊഴിലാളി സമരം മല്സ്രത്തെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് ഇപ്പോഴും നിശ്ചയമില്ല. പീരുമേട്ടിൽ മുല്ലപ്പെരിയാർ കത്തിനില്ക്കു ന്ന വിഷയം തന്നെയാണിപ്പോഴും.

പൊതുവിഷയങ്ങൾ സജീവമായുണ്ടെങ്കിലും സ്ഥാനാര്ഥിരകളുടെ വ്യക്തിപരമായ സ്വാധീനംതന്നെയായിരിക്കും ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ ഇത്തവണ പ്രതിഫലിക്കുക. പ്രവചനാതീതമായ മല്‌സണരം നടക്കുന്നത് പ്രധാനമായും ഇടുക്കിയിലും പീരുമേട്ടിലുമാണ്. ഇടുക്കിയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സാന്നിധ്യമുറപ്പിച്ച റോഷിയുടെ വ്യക്തിബന്ധങ്ങളും ഫ്രാന്‌സിയസ് ജോര്‌ജെ ന്ന മിതഭാഷിയും സൗമ്യനുമായ മുൻ എംപിയുടെ സാന്നിധ്യവും തമ്മിലാണ് മല്‌സ!രം. ഇടക്കാലത്ത് യുഡിഎഫിലെത്തി തിരിച്ച് ഇടതുമുന്നണിയിൽ ചേക്കേറി മല്‌സെരിക്കുന്ന ഫ്രാന്‌സിതസ് ജോര്ജ്ത, റോഷിക്ക് ഇവിടെ കടുത്ത ഭീഷണി ഉയര്ത്തുിന്നുണ്ടെന്നതാണ് വസ്തുത. കേരള കോണ്ഗ്ര സ് (എം) മണ്ഡലത്തിൽ ചിതറിപ്പോയിട്ടുണ്ടെങ്കിലും റോഷിയുടെ വ്യക്തിപ്രഭാവത്തിനു മങ്ങലേറ്റിട്ടില്ല. കഴിഞ്ഞ രണ്ടുതവണ സ്വന്തം ചിഹ്നത്തിൽ മല്‌സലരിച്ചു പരാജയപ്പെട്ട സിപിഎം ഇവിടെ ഫ്രാന്‌സിഴസ് ജോര്ജിനനു വേണ്ടി കൈമെയ് മറന്നു രംഗത്തുണ്ടുതാനും. എസ്എന്ഡിറപി യൂണിയൻ നേതാവായ ബിജു മാധവൻ ബിഡിജെഎസിന്റെ ടിക്കറ്റിൽ ശക്തമായ മല്‌സ രമാണ് ഇടുക്കിയിൽ നടത്തുന്നത്.

പീരുമേട്ടിൽ നിന്ന് രണ്ടുതവണ നിയമസഭയിലെത്തിയ ബിജിമോൾ മണ്ഡലത്തിലും സഭയ്ക്കുള്ളിലുമെല്ലാം കഴിഞ്ഞ ടേമിൽ താരമായിരുന്നു. ആ സ്വാധീനം ഇത്തവണയും ബിജിമോളെ തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐ. പക്ഷേ, അപ്രതീക്ഷിതമായി സിറിയക് തോമസ് രംഗത്തെത്തിയതോടെ അതിന് അല്പം് കോട്ടംതട്ടി. പീരുമേടുകാരുടെ 'അച്ചായ'നായിരുന്ന കെ.കെ.തോമസിന്റെ മകനാണ് മണ്ഡലത്തിൽ സുപരിചിതനും അധികം ശത്രുക്കളില്ലാത്ത വ്യക്തിയുമായ സിറിയക്. ബിജിമോളും സിറിയക്കും ഒരേ ഇടവകക്കാരാണെന്നതും ശ്രദ്ധേയം. സിറിയക്കിന്റെയും ബിജിമോളുടെയും ജനകീയ മുഖങ്ങൾ ഏറ്റുമുട്ടുമ്പോൾ പീരുമേടും മല്‌സിരത്തിന് ചൂടേറെയാണ്.

ഉടുമ്പഞ്ചോലയിലെത്തുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. എം.എം. മണിക്ക് യുവതലമുറയെ സ്വാധീനിക്കാൻ കഴിയില്ലെന്നും സ്ത്രീകൾ മണിക്ക് എതിരാണെന്നുമാണ് യുഡിഎഫ് പറയുന്നത്. വിവാദപ്രസംഗങ്ങളിലൂടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിച്ച മണി വിജയിച്ചാൽ അത് കോണ്ഗ്രകസിന് സൃഷ്ടിക്കുന്ന നാണക്കേട് ചില്ലറയല്ല. പക്ഷേ, മണ്ഡലത്തിലുടനീളം സുപരിചിതനായ ഒരാളെ രംഗത്തിറക്കാൻ യുഡിഎഫിനു സാധിച്ചില്ല. മികച്ചൊരു പ്രസംഗകനാണെങ്കിലും അഡ്വ. സേനാപതി വേണുവിന് മണിക്കെതിരായ വികാരത്തെ എത്രമാത്രം വോട്ടാക്കി മാറ്റാനാകുമെന്ന് സംശയമുണ്ട്. കഴിഞ്ഞ മൂന്നു ടേമുകളിലും സിപിഎം വിജയിച്ച ഇവിടെ ഇത്തവണ ബിഡിജെഎസ് എസ്എന്ഡി്പി യോഗം യൂണിയൻ ഭാരവാഹിയായ സജി പറമ്പത്തിനെ രംഗത്തിറക്കി ഇരുമുന്നണികളേയും വിയര്പ്പി ക്കുന്നുണ്ട്.

തൊടുപുഴ ഇത്തവണയും പി.ജെ.ജോസഫിനൊപ്പം തന്നെയായിരിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ജോസഫിനെ നേരിടാൻ പ്രാപ്തിയുള്ള സ്ഥാനാര്ഥിരയെ അല്ല ഇടതുമുന്നണി ഇവിടെ സ്വതന്ത്രകുപ്പായത്തിൽ രംഗത്തിറക്കിയിരിക്കുന്നത്. അതേസമയം തൊടുപുഴക്കാര്ക്ക് സുപരിചിതനായ അഡ്വ. പ്രവീണിനെ രംഗത്തിറക്കി എന്ഡിയഎ ഇവിടെ ശക്തമായ മല്‌സുരമാണ് നടത്തുന്നത്. 2011ൽ തൊടുപുഴയിൽ 10,000 വോട്ടിനു മുകളിൽ ബിജെപി നേടിയിരുന്നു.

കഴിഞ്ഞതവണത്തെ അതേ മത്സരം നടക്കുന്ന ദേവികുളത്ത് പക്ഷെ, ഇത്തവണ തൊഴിലാളി സമരത്തിനുശേഷമുള്ള തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുണ്ട്. എസ്.രാജേന്ദ്രനും എ.കെ.മണിക്കും പകരം പല പേരുകളും ഇരുമുന്നണികളും പരിഗണിച്ചിരുന്നെങ്കിലും അവസാനം പഴയവര്ക്കു തന്നെ നറുക്കുവീഴുകയായിരുന്നു. പെമ്പിളൈ ഒരുമൈ ഇപ്പോൾ മണ്ഡലത്തിൽ അധികം ശക്തമല്ലെങ്കിലും ഏതെങ്കിലും തരത്തിൽ അവരുടെ നിലപാടുകൾ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമോ എന്ന ആശങ്ക ഇരുകൂട്ടര്ക്കു മുണ്ട്. സമരകാലത്ത് ഏറെ പഴികേള്‌ക്കേകണ്ടി വന്നെങ്കിലും ദേവികുളം ഇത്തവണയും രാജേന്ദ്രനെ ചതിക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ദേവികുളത്തും പീരുമേട്ടിലും തമിഴ് തോട്ടം തൊഴിലാളികളെ സ്വാധീനിക്കാനുള്ള ശ്രമം എഐഎഡിഎംകെ നടത്തുന്നുണ്ടെന്നതും ശ്രദ്ധേയം. ചില പഞ്ചാ യത്തുകളിൽ കഴിഞ്ഞതവണ സാന്നിധ്യമറിയിച്ച ഇവർ മണ്ഡലങ്ങളിൽ ധാരാളം പണം ചെലവഴിക്കുന്നുണ്ട്. ദേവികുളത്ത് തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ പറഞ്ഞും പീരുമേട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിലും വൈകാരികത ഇളക്കിവിട്ട് വോട്ടുനേടാനാണ് പാര്ട്ടി ശ്രമിക്കുന്നത്. ഇതിൽ തൊഴിലാളികൾ വീണാൽ, തമിഴ് വംശജർ നിര്ണാ്യകശക്തിയായ ഇരു മണ്ഡലങ്ങളിലും ആരെയൊക്കെയായിരിക്കും അത് ബാധിക്കുകയെന്ന് പ്രവചിക്കാനാകില്ല.

ടി സി രാജേഷ്