നിയമസഭയിലേക്ക് ജയിച്ചു കയറിയത് എട്ട് സ്ത്രീകള്‍

സിപിഐഎം സ്ഥാനാര്‍ത്ഥികളായ കെ.കെ ശൈലജ കൂത്ത്പറമ്പില്‍ നിന്നും,പ്രതിഭാ ഹരി കായംകുളത്ത് നിന്നും വീണ ജോര്‍ജ് ആറന്‍മുളയില്‍ നിന്നും ജെ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ നിന്നും ഐഷ പോറ്റി കൊട്ടരാക്കരയില്‍ നിന്നുമാണ് ജയിച്ചത്. ഗീത ഗോപി നാട്ടികയില്‍ നിന്നും ഇ എസ് ബിജിമോള്‍ പീരുമേട് നിന്നും സികെ ആശ വൈക്കത്ത് നിന്നും സിപിഐ സ്ഥാനാര്‍ത്ഥികളായി ജയിച്ചു.

നിയമസഭയിലേക്ക് ജയിച്ചു കയറിയത് എട്ട് സ്ത്രീകള്‍

തിരുവനന്തപുരം: പതിനാലാം നിയമസഭയിലേക്ക് എട്ട്  സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാവരും ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായാണ് നിയമസഭയില്‍ എത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥികളായ കെ.കെ ശൈലജ  കൂത്ത്പറമ്പില്‍ നിന്നും,പ്രതിഭാ ഹരി കായംകുളത്ത് നിന്നും വീണ ജോര്‍ജ് ആറന്‍മുളയില്‍ നിന്നും ജെ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ നിന്നും ഐഷ പോറ്റി കൊട്ടരാക്കരയില്‍ നിന്നുമാണ് ജയിച്ചത്. ഗീത ഗോപി നാട്ടികയില്‍ നിന്നും ഇ എസ് ബിജിമോള്‍ പീരുമേട് നിന്നും സികെ ആശ വൈക്കത്ത് നിന്നും സിപിഐ സ്ഥാനാര്‍ത്ഥികളായി ജയിച്ചു.


എല്‍ഡിഎഫില്‍ നിന്ന് 17 സ്ത്രീകളും യുഡിഎഫില്‍ നിന്ന് ഒന്‍പത് പേരും ആയിരുന്നു എന്‍ഡിഎയില്‍ നിന്ന് എട്ട് വനിതാസ്ഥാനാര്‍ത്ഥികളും ആണ് ഇത്തവണ ജനവിധി നേടിയത്. ഇതില്‍ യുഡിഎഫും എന്‍ഡിഎയും മത്സരിപ്പിച്ച എല്ലാ സ്ത്രീകളും തോറ്റു. രണ്ട് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് വനിതകള്‍ക്ക് നല്‍കിയത്. തൃശൂരില്‍ പത്മജ വേണു ഗോപാലും മാനന്തവാടിയില്‍ മന്ത്രി പി.കെ ജയലക്ഷ്മിയും. ഇതില്‍ രണ്ട് പേര്‍ക്കും സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ 97 സ്ത്രീകളില്‍ 57 പേരും ഇടതുപക്ഷ പ്രതിനിധികളാണ്. 1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ സ്വതന്ത്രയായി ആണ് മത്സരിച്ചത്. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എമാര്‍ ആയില്ല.1957 മുതലുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ഏറ്റവും കുടുതല്‍ വനിതകള്‍ സഭയിലെത്തിയത് 1996ല്‍ ആയിരുന്നു. 13 പേരാണ് അന്ന് ജയിച്ചത്. 1967ലും 1977ലും ഓരോ സ്ത്രീകള്‍ മാത്രമാണ് സഭയിലെത്തിയത്.ഇത്തവണ ജയിച്ചഎട്ട് പേരില്‍ ആരൊക്കെ മന്ത്രി സ്ഥാനത്ത് എത്തുമെന്നാണ് ഇനി രാഷ്ട്രീയകേരളം ഉറ്റ് നോക്കുന്നത്.

Read More >>