മെഡിറ്ററേനിയന്‍ കടലില്‍ വീണ ഈജിപ്ഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു

അപകടകാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഈജിപ്ത് പ്രധാനമന്ത്രി ശരീഫ് ഇസ്മായില്‍ അറിയിച്ചു. ഭീകരാക്രമണം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

മെഡിറ്ററേനിയന്‍ കടലില്‍ വീണ ഈജിപ്ഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു

മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് പാരീസില്‍ നിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ട ഈജിപ്ത് എയര്‍ ഫ്‌ളൈറ്റ് 804 മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണത്.

ഗ്രീക്ക് ഐലന്‍ഡ് ക്രീറ്റേയ്ക്കും ഈജിപ്ത്തിന്റെ തീരപ്രദേശത്തിനും ഇടയിലാണ് വിമാനം തകര്‍ന്ന് വീണത്. പത്ത് ജീവനക്കാരടക്കം 66 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 30 ഈജിപ്തുകാരും 15 ഫ്രഞ്ചുകാരും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പത്ത് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുട്ടിയും യാത്രക്കാരിലുണ്ടായിരുന്നു.


വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരിച്ചില്‍ തുടരുകയാണ്. അപകടകാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഈജിപ്ത് പ്രധാനമന്ത്രി ശരീഫ് ഇസ്മായില്‍ അറിയിച്ചു. ഭീകരാക്രമണം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

പ്രാദേശികസമയം ബുധനാഴ്ച രാത്രി 11.09-നാണ് പാരിസിലെ ചാള്‍സ് ഡി ഗലെ വിമാനത്താവളത്തില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനമാണ് തകര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.15-നാണ് ഈജിപ്തില്‍ എത്തേണ്ടതായിരുന്നു. കാണാതാവുംമുമ്പ് വിമാനം രണ്ടുതവണ ശക്തമായി കറങ്ങിയിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനുശേഷമാണ് വിമാനം കടലില്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ചതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് അറിയിച്ചു.

Story by