ഈസ്റ്റേണ്‍ ചെമ്മീൻ പ്രഥമ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരങ്ങൾ 2016

മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. നടൻ/നടി, സംവിധായകൻ, ചിത്രസംയോജകൻ, തിരക്കഥ, ജനപ്രിയ ചിത്രം എീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്.

ഈസ്റ്റേണ്‍ ചെമ്മീൻ പ്രഥമ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരങ്ങൾ 2016

കൊച്ചി : ഈസ്റ്റേണ്‍ ചെമ്മീൻ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം- 2016ന് സൃഷ്ടികൾ ക്ഷണിച്ചു. ഗ്ലോബൽ കെ മാഗസിന്റെ പ്രസാധകരായ ഗ്ലോബൽ ഇനിഷ്യേറ്റീവ്‌ഫോർ എക്‌സലൻസ് ആണ് സംഘാടകർ.

ലോകത്തെമ്പാടുമുള്ള യുവാക്കൾക്കുംമുതിർവർക്കുമിടയിൽ ഹ്രസ്വചിത്രങ്ങൾ ആവേശമായിമാറിക്കൊണ്ടിരിക്കുകയാണ്. ട്രാൻസ്‌ജെന്റർ പ്രശ്‌നങ്ങളും ഇക്കാലത്ത് ഹ്രസ്വചിത്രങ്ങൡ ആഗോളതലത്തിൽ പ്രത്യേക വിഷയമായിശ്രദ്ധയാകർഷിച്ച് കൊണ്ടിരിക്കുു. ഇത് പരിഗണിച്ച് ഈസ്റ്റേ ചെമ്മീൻ ഹ്രസ്വചിത്ര പുരസ്‌കാരത്തിൽ ഫോക്കസ്‌ കാറ്റഗറി വിഭാഗമായി ഇത്തവണ ട്രാൻസ്‌ജെന്റർ ചിത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.


നിലവിൽ ദേശീയ ശ്രദ്ധയാകർഷിക്കു ചുരുക്കം ചില ഹ്രസ്വചിത്ര മേളകൾ മാത്രമേ ഇന്ത്യയിലുള്ളു. ഇന്ത്യയിലും രാജ്യാന്തര തലത്തിലും ഹ്രസ്വചിത്ര കലണ്ടറിൽമികച്ചൊരു പേരായി മാറുകയെതാണ് ഈസ്റ്റേ ചെമ്മീൻ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ ക്ലാസിക്കുകളിലൊായ ചെമ്മീൻ സിനിമയുടെസുവർണജൂബിലി ആഘോഷവേളയിൽ അതിന്റെ സ്മരണാർഥം കൂടിയാണ് പുരസ്‌കാരത്തിന് ചെമ്മീൻ എന്ന് പേര് നൽകിയിരിക്കുത്.

സിനിമയുടെവിവിധ മേഖലകളിൽ കഴിവുതെളിയിച്ച ഒരുസംഘം വിദഗ്ദ്ധരാണ് പുരസ്‌കാരങ്ങൾ നിർണയിക്കുക. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ ഡോ. ബിജു, ബോളിവുഡ്‌സിങ്ക് സൗണ്ട് വിദഗ്ദ്ധനുംസൗണ്ട് എൻജിനീയറുമായ ജയദേവൻ ചക്കാടത്ത്, ആറു തവണ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ, 2015ൽ 'ഇവിടെ'യിലൂടെ മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടിയ മനോജ്, കേരള സർവ്വകലാശാല സാംസ്‌കാരിക പഠന കേന്ദ്രം മേധാവിയും നിരൂപകയുമായഡോ. മീന ടി. പിള്ള, രാജ്യാന്തര തിയേറ്റർ ആക്ടിവിസ്റ്റും ചെൈനയിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ എയ്ഞ്ചൽ ഗ്ലാഡി എിവരാണ് ജൂറി അംഗങ്ങൾ.

മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. നടൻ/നടി, സംവിധായകൻ, ചിത്രസംയോജകൻ, തിരക്കഥ, ജനപ്രിയ ചിത്രം എീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്. സോഷ്യൽ മീഡിയയിൽ ഓഡിയൻസ് പോളിലൂടെയായിരിക്കും ജനപ്രിയ ചിത്രം തെരഞ്ഞെടുക്കുക. വിജയിക്കു സംവിധായകന് ജൂറി അംഗങ്ങളിലൊരാളുടെ അടുത്ത ചിത്രത്തിൽ സഹായി ആകാൻ അവസരം ലഭിക്കുമെതാണ് മറ്റൊരു പ്രത്യേകത.

ട്രാൻസ്‌ഡെൻഡർ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളെ സമർഥമായി കൈകാര്യം ചെയ്യുന്ന    സിനിമയ്ക്കായിരിക്കും ഫോക്കസ് പുരസ്‌കാരം നൽകുക. ലോകത്തെമ്പാടും ഇപ്പോൾ ട്രാൻസ്‌ജെൻഡർ പ്രശ്‌നങ്ങളും ലിംഗബോധവൽക്കരണവും വാർത്തകളുടെ തലക്കെട്ടുകള്‍ കയ്യടക്കുകയാണ്. ഈ സാഹചര്യത്തിൽ ട്രാൻസ്‌ജെൻഡർ വിഷയങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശാനും അവരുടെ ജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുതുമായിരിക്കണം സിനിമ. സ്വന്തം ലൈംഗികതയിലൂടിയും ഉഭയലൈംഗിതകയുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും മികച്ച ചിത്രങ്ങളെടുത്ത്  ശ്രദ്ധേയനായ പരേതനായ പ്രശസ്ത സംവിധായകൻ ഋതുപർണഘോഷിന്റെ സ്മരണാർഥമാണ് ഈ പുരസ്‌കാരം നൽകുത്.