ദുല്ഖര്‍ സല്‍മാന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ജൂലൈ 28 മുതല്‍

യുവനടന്‍ ദുല്ഖര്‍ സല്‍മാന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വരുന്നു

ദുല്ഖര്‍ സല്‍മാന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ജൂലൈ 28 മുതല്‍

യുവനടന്‍ ദുല്ഖര്‍ സല്‍മാന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വരുന്നു. www.dulquersalman.com  എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ് ദുല്ഖറിന്റെ ജന്മദിനമായ ജൂലൈ 28-ന് ലോഞ്ച് ചെയ്യുന്നതായിരിക്കും.

ഇനിമുതല്‍ ദുല്ഖറിന്റെ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങളും വാര്‍ത്തകളും വെബ്സൈറ്റിലൂടെ എളുപ്പം ലഭ്യമാകും. കൂടാതെ ദുല്ഖറിനോട് നേരിട്ട് ആശയവിനിമയം നടത്താനും  വെബ്സൈറ്റിലൂടെ എല്ലാവര്ക്കും  അവസരം ലഭിക്കും. മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ തുടങ്ങി വളരെ കുറച്ചു മലയാള സിനിമാതാരങ്ങള്‍ക്ക് മാത്രമാണ്  സ്വന്തമായി വെബ്സൈറ്റ് ഉള്ളത്. മറ്റു താരങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റെര്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ആരാധകരോട് സംവദിക്കുകയാണ് പതിവ്.


സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന ദുല്ഖര്‍ ഇപ്പോള്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന 'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രോഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്. ചിത്രം മെയ്‌ 20-ന് തീയറ്ററുകളില്‍ എത്തും.