ദുബായിയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിനു പിഴ: വാർത്ത നിഷേധിച്ചു അധികൃതർ

വാര്‍ത്ത തീര്‍ത്തും തെറ്റാണ് എന്ന വെളിപ്പെടുത്തലുമായി ദുബായ് സാമ്പത്തിക വികസന വിഭാഗം (ഡി ഇ ഡി) മുന്നോട്ട് വന്നിരിക്കുകയാണ്

ദുബായിയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിനു പിഴ: വാർത്ത നിഷേധിച്ചു അധികൃതർ

ദുബായിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മോശം അഭിപ്രായം പ്രകടിപ്പിക്കുന്നതിന് പിഴ ചുമത്തുന്നു എന്ന വാർത്ത ഏറെനാളുകളായി മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ സാഹചര്യത്തില്‍  വാര്‍ത്ത തീര്‍ത്തും തെറ്റാണ് എന്ന വെളിപ്പെടുത്തലുമായി ദുബായ് സാമ്പത്തിക വികസന വിഭാഗം (ഡി ഇ ഡി) മുന്നോട്ട് വന്നിരിക്കുകയാണ്.

"യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻെറ നേതൃത്വത്തിൽ ദുബായ് എല്ലാ മേഖലയിലും കെട്ടുറപ്പോടെയാണ് മുന്നോട്ട് കുതിക്കുന്നത്. പ്രാദേശിക– ഗൾഫ്– രാജ്യാന്തര ബിസിനസുകാർ, നിക്ഷേപകർ, കമ്പനികൾ എന്നിവയുടെ വളർച്ച ഇതിന് ഉദാഹരണമാണ്. കൂടാതെ, പ്രാദേശിക തലത്തിൽ ഒട്ടേറെ ഉൽപന്നങ്ങൾ പുറത്തിറങ്ങുകയും കൊമേഴ്സ്യൽ ലൈസൻസുകൾ ധാരാളം അനുവദിക്കുകയും ചെയ്യുന്നുണ്ട്"- ഡി ഇ ഡി അധികൃതര്‍ വ്യക്തമാക്കി.


ദുബായിയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ തങ്ങൾ സന്തോഷവാൻമാരല്ലെന്നും വ്യാപാരം വളരെ കുറവാണെന്നു പറഞ്ഞതിന്ചില മലയാളികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തങ്ങള്‍ പിഴ ചുമത്തിയതായും ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.ഇത് തെറ്റാണെന്നും ഇതിനു പിന്നില്‍   സ്വദേശികളുടെ വസ്ത്രമായ കന്തൂറ ധരിച്ച ചിലരാണെന്നും അധികൃതര്‍ വിശദീകരിച്ചു.

ആർക്കെങ്കിലും പിഴ ചുമത്തുകയാണെങ്കിൽ അതിന് റസീപ്റ്റ് നൽകുകയാണ് പതിവ്. ഇത്തരം റസീപ്റ്റുകളിൽ എന്താണ് പിഴ ചുമത്താനുള്ള കാരണം എന്ന് വ്യക്തമാക്കുന്നു. കൂടാതെ, തിരിച്ചറിയൽ കാർഡുള്ള ഉദ്യോഗസ്ഥരെ മാത്രമേ ട്രാഫിക് നിയമലംഘനമടക്കമുള്ള പിഴകൾ ചുമത്തുന്നതിന് അധികൃതർ നിയോഗിച്ചിട്ടുള്ളൂ. ഇത്തരം ഒരു സാഹചര്യത്തില്‍ ദുബായിയെ കുറിച്ചു മോശം അഭിപ്രായം പറഞ്ഞതിന് തങ്ങള്‍  പിഴചുമത്തി എന്ന വാര്‍ത്ത എങ്ങനെ സത്യമാകും എന്നാണു ഡി ഇഡി അധികൃതരുടെ ചോദ്യം.

Story by
Read More >>