സൈബര്‍ കുറ്റ കൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ ദുബൈ പൊലീസ് ഏറെ മുന്നില്‍

അന്ന് പ്രതിയെ കണ്ടു പിടിക്കാനും തെളിവുകള്‍ കണ്ടെത്താനും സഹായിച്ച യുവാവിന് പിന്നീട് ദുബൈ പൊലീസ് ജോലി നല്‍കി. യുവാവിന്റെ തുടര്‍പഠനവും മറ്റ് ചെലവുകളും വഹിച്ചത് ദുബൈ പൊലീസായിരുന്നു. സൈബര്‍ കുറ്റകൃത്യം അന്വേഷിക്കാനും കണ്ടെത്താനും പാടവമുള്ളവരെ ദുബൈ പൊലീസ് റിക്രൂട്ട് ചെയ്യുകയും വിദേശങ്ങളില്‍ പരിശീലനത്തിനയക്കുകയും ചെയ്യാറുണ്ട്.

സൈബര്‍ കുറ്റ കൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ ദുബൈ പൊലീസ് ഏറെ മുന്നില്‍

ദുബൈ: തൊണ്ണൂറുകളിലാണ് ദുബൈയില്‍ ആദ്യ സൈബര്‍ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിന് ശേഷം ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദുബൈ പൊലീസ് ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. 2013 ല്‍ 352 സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 352 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015 ആയപ്പോഴേക്കും ഇത് 1000 കടന്നു.

ഇന്റര്‍നെറ്റ് കഫേകള്‍ വ്യാപകമായ കാലത്ത് പണ്‍കുട്ടികളുടെ  ഇമെയില്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചശേഷം ഭീഷണിപ്പെടുത്തി എന്ന കേസാണ് ദുബൈയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യം. പരാതി ലഭിച്ച ഉടന്‍ തന്നെ കംപ്യൂട്ടറുകളുമായി പരിചയമുള്ള ആളുകളെ ആണ് സംശയിച്ചതെന്നും കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞു എന്നു മേജര്‍ ജനറല്‍ അല്‍ മസീന പറഞ്ഞു. ഐടി ഉദ്യോഗസ്ഥനായ യുവാവായിരുന്നു പ്രതി. ജോലി സ്ഥലത്ത് വച്ചാണ് പ്രതിയെ അന്ന് പിടികൂടിയത്.


അന്ന് പ്രതിയെ കണ്ടു പിടിക്കാനും തെളിവുകള്‍ കണ്ടെത്താനും സഹായിച്ച യുവാവിന് പിന്നീട് ദുബൈ പൊലീസ് ജോലി നല്‍കി. യുവാവിന്റെ തുടര്‍പഠനവും മറ്റ് ചെലവുകളും വഹിച്ചത് ദുബൈ പൊലീസായിരുന്നു. സൈബര്‍ കുറ്റകൃത്യം അന്വേഷിക്കാനും കണ്ടെത്താനും പാടവമുള്ളവരെ ദുബൈ പൊലീസ് റിക്രൂട്ട് ചെയ്യുകയും വിദേശങ്ങളില്‍ പരിശീലനത്തിനയക്കുകയും ചെയ്യാറുണ്ട്.  ബാങ്ക് രേഖകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ സമീപകാലത്താണ് ദുബൈ പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 9 ഏഷ്യക്കാരാണ് പിടിയിലായത്.

സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും മേജര്‍ ജനറല്‍ പറഞ്ഞു. സൈബര്‍ ക്രൈമുകളില്‍ ഇരായാകുന്നതില്‍ നിന്ന് ആളുകളെ രക്ഷയാക്കാനുളള ശ്രമമാണ് നടക്കേണ്ടതെന്നും മേജര്‍ ജനറല്‍ പ്രതികരിച്ചു.