ദുബായ് എന്ന സ്വപ്‌ന നഗരി

അക്ഷരാര്‍ത്ഥത്തില്‍ സ്വപ്‌ന നഗരിയാണ് ദുബായ്... സ്വപ്‌നങ്ങളുടെ പറുദീസ. അതിനാലാണ് ലോകത്തെവിടെയുള്ളവരുടെയും സ്വപ്‌ന നഗരിയായി ദുബായ് മാറുന്നത്.

ദുബായ് എന്ന സ്വപ്‌ന നഗരി

ദുബായ്... സ്വപ്‌നങ്ങളുടെ പറുദീസയാണ് ദുബായ്. അതിനാലാണ് ലോകത്തെവിടെയുള്ളവരുടെയും സ്വപ്‌ന നഗരിയായി ദുബായ് മാറുന്നത്. ദുബായിയെ ഇഷ്ടപ്പെടാന്‍ പലര്‍ക്കും പല കാരണങ്ങളാണ്. ദുബായിയെ വ്യത്യസ്തമാക്കുന്ന പത്ത് കാര്യങ്ങള്‍.

1. ഉയര്‍ന്ന ജീവിത നിലവാരം

ലോകത്തെവിടെ നിന്ന് വരുന്നവരായാലും  അവര്‍ക്ക് സ്വന്തം നാട് പോലെ ദുബായ് പ്രിയപ്പെട്ട നഗരമാകുന്നു.  ഉയര്‍ന്ന ജീവിത നിലവാരമാണ് ദുബായിയുടെ വലിയ പ്രത്യേകത. പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം തുടങ്ങിയ പ്രാഥമിക കര്യങ്ങളില്‍ ദുബായ് മുന്‍പന്തിയില്‍ നില്‍ക്കുന്നു.


2. സുരക്ഷ

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് വരുന്നവരാണ് ദുബായിലുള്ളവരില്‍ ഏറിയ പങ്കും എന്നതിനാല്‍ തന്നെ സുരക്ഷ ഒരുക്കുന്നതില്‍ അധികൃതര്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തുന്നില്ല. ലോകത്തിലെ സുരക്ഷിതമായ നഗരങ്ങളില്‍ നാല്‍പ്പതാം സ്ഥാനമാണ് ദുബായ്ക്കുള്ളത്.

3. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍പന്തിയിലാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നാട് അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പുറകില്‍ പോകുന്നതെങ്ങനെ. വൃത്തിയുള്ളതും മനോഹരവുമായ നിരത്തുകള്‍. ദുബായ് മറീന, ജെബിആര്‍, ഷെയ്ഖ് സെയ്ദ് റോഡ് എന്നിവിടങ്ങളില്‍ ദുബായിലെ വികസനത്തിന്റെ നേര്‍കാഴ്ച്ചകള്‍ കാണാം.

4. മികച്ച സംസ്‌കാരം

രാജകീയ സംസ്‌കാരത്തിന്റെ മികച്ച ഉദാഹരണമാണ് ദുബായ്. ഉല്ലാസത്തിനായി നിരവധിയിടങ്ങള്‍ നല്‍കി ജനങ്ങളെ സംതൃപ്തരാക്കുകയാണ് സര്‍ക്കാര്‍.

5. തൊഴിലവസരങ്ങള്‍

ആഘോഷങ്ങള്‍ മാത്രമല്ല, മികച്ച തൊഴിലവസരങ്ങളും ദുബായ് നല്‍കുന്നു. ലോകത്തിലെ പല ഭാഗത്തുള്ള ജനങ്ങള്‍ക്കും ദുബായ് പ്രിയപ്പെട്ട നഗരമാകുന്നത് ഈ തൊഴിലവസരങ്ങള്‍കൊണ്ടുകൂടിയാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍, മികച്ച ശമ്പളം തുടങ്ങി ഒരു ശരാശരിക്കാരന്റെ ആവശ്യങ്ങള്‍പോലും ദുബായ് സാധ്യമാക്കുന്നു.

dubai-26. ബിസിനസുകളുടെ പറുദീസ

വലിയ സ്വപ്‌നങ്ങളുമായി എത്തുന്നവര്‍ക്ക് മുന്നില്‍ ദുബായ് തുറന്നിടുന്നത് അവസരങ്ങളുടെ വലിയ ലോകമാണ്. ബിസിനസ് തുടങ്ങുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ദുബായിലെ സാഹചര്യങ്ങള്‍ ഒരുക്കുന്നു.

7. ടാക്‌സ് ഫ്രീ

ടാക്‌സ് ഫ്രീ നഗരം എന്നതാണ് ദുബായിയുടെ ഏറ്റവും വലിയ പ്രത്യേകത. ആഢംഭര നികുത, കോര്‍പ്പറേറ്റ് ടാക്‌സ്, ഇന്‍കം ടാക്‌സ് തുടങ്ങി യാതൊരു നികുതികളും ദുബായില്‍ നല്‍കേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

8. വിശാലമായ ലോകം

വിശാലമായ ലോകമാണ് ദുബായ് തുറന്നിടുന്നത്. വൈവിദ്യങ്ങളുടെ പറുദീസയായതിനാല്‍ തന്നെ ഏത് തരം ആളുകള്‍ക്കും ദുബായ് പ്രിയപ്പെട്ട നഗരമാകുന്നു.

9. ടൂറിസം

വിശാല സുന്ദരമായ മരുഭൂമി, പഞ്ചസാരമണികള്‍ വിതറിയതുപോലുള്ള കടല്‍ തീരങ്ങള്‍, മനോഹരങ്ങളായ അംബര ചുംബികള്‍ ദുബായിയെ കൂടുതല്‍ സുന്ദരമാക്കുന്നത് ഇതൊക്കെയാണ്. വിദേശികളെ ആകര്‍ഷിക്കുന്നതും ഇതൊക്കെ തന്നെ.

ലോകത്തിലെ മികച്ച ഷോപ്പിംഗ് മോളുകള്‍, സ്‌കൂബാ ഡൈവിംഗ്, സ്‌കൈ ഡൈവിംഗ്, ലോകത്തിലെ വൈവിദ്യമാര്‍ന്ന ഭക്ഷണങ്ങള്‍... ദുബായിയെ ആകൃഷ്ടമാക്കുന്ന കാര്യങ്ങള്‍ ഇനിയുമൊരുപാടാണ്.

10. എക്‌സ്‌പോ 2020

എക്‌സ്‌പോ 2020 ക്കായുള്ള തയ്യാറെടുപ്പിലാണ് ദുബായ്. ആറ് മാസം നീളുന്ന എക്‌സ്‌പോ 2020 യില്‍ ഏകദേശം 30 മില്യണ്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി വിപുലമായ സംവിധാനങ്ങളാണ് ദുബായില്‍ ഒരുങ്ങുന്നത്.

Story by
Read More >>