ഹോളിവുഡ് ചിത്രം 'ഡോണ്ട് ബ്രീത്ത്‌' ട്രെയിലര്‍ കാണാം

മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ

ഹോളിവുഡ് ചിത്രം

ഭീതിജനകമായ സംഭവങ്ങളിലൂടെ കടന്ന് പോകുന്ന 'ഡോണ്ട് ബ്രീത്തി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്.

ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫന്‍ ലാങ്, ഡാനിയല്‍, ജേന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെഡെ അല്‍വാരസ്, റോഡോ സായേജസ് എന്നിവര്‍ ചേര്‍ന്നാണ് ഡോണ്ട് ബ്രീത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റില്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.