"സച്ചിനുമായി കോഹ്ലിയെ ഉപമിക്കരുത്‌": യുവരാജ് സിംഗ്

"കോഹ്ലിയുടെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സുമാണ് ഈ തലമുറയിലെ സൂപ്പര്‍ താരങ്ങള് എന്നതില്‍ തനിക്ക് എതിര്‍ അഭിപ്രായമില്ല"

"സച്ചിനുമായി കോഹ്ലിയെ ഉപമിക്കരുത്‌": യുവരാജ് സിംഗ്

ബാംഗലൂരു: വിരാട് കോഹ്ലിയെ സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് ഉപമിക്കുന്നതിനെ എതിര്‍ത്ത് യുവരാജ് സിംഗ് രംഗത്ത്.

കോഹ്ലി  ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെങ്കിലും സച്ചിനുമായി കോഹ്ലിയെ ഉപമിക്കുന്നത് ശരിയല്ലെന്നാണ് ഇന്ത്യയുടെ 2011 ലോകകപ്പ്‌ ഹീറോയുടെ പക്ഷം. സച്ചിന്‍ എന്നത് ക്രിക്കറ്റ്ലോകത്തെ ദൈവമാണെന്നും അദ്ദേഹം ആ സ്ഥാനത്ത് എത്താന്‍ നടത്തിയ കഠിന പ്രയത്നങ്ങളെ നിസാരവത്കരിക്കരുതെന്നും യുവരാജ് പറഞ്ഞു.

കോഹ്ലിയുടെ  ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സുമാണ് ഈ തലമുറയിലെ സൂപ്പര്‍ താരങ്ങള് എന്നതില്‍ തനിക്ക് എതിര്‍ അഭിപ്രായമില്ല, എന്നാല്‍ കോഹ്ലിയെ സച്ചിനൊപ്പം ഉപമിക്കാന്‍ കോഹ്ലി ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.  സെഞ്ച്വറികളില്‍ സെഞ്ച്വറിയെന്ന നാഴികകല്ല് കോഹ്ലിക്ക് ഇനിയും വളരെ ദൂരെയാണെന്നും യുവി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ടീമിന്റെ നായകനാണ് കോഹ്ലി. ഹൈദരബാദ് ടീം കളിക്കാരനായ യുവരാജ് പരിക്ക് മൂലം ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഗുജറാത്തിന് എതിരായ മത്സരത്തില്‍ കളിച്ചു മടങ്ങി വരവിന് തുടക്കംകുറിച്ച് കഴിഞ്ഞു.

Read More >>