ജിഷ വധക്കേസ് : ഡി.എന്‍.എ ഫലം, പോലീസ് അന്വേഷണത്തിന്നു തിരിച്ചടി

പരിശോധനാ ഫലം ഇന്ന് പോലീസിന് കൈമാറും. സംശയമുള്ള കൂടുതല്‍ പേരുടെ രക്തം ശേഖരിച്ചു ഇനി വീണ്ടും ഡി.എൻ.എ പരിശോധനയ്ക്ക് അയക്കുവാൻ ഇതോടെ പോലീസ് നിർബന്ധതമായിരിക്കുകയാണ്.

ജിഷ വധക്കേസ് : ഡി.എന്‍.എ ഫലം, പോലീസ് അന്വേഷണത്തിന്നു തിരിച്ചടി

ജിഷ വധക്കേസിൽ ഡി.എൻ.എ പരിശോധനകൾ പൂർത്തിയായപ്പോൾ കസ്റ്റഡിയിൽ ഉള്ള പത്ത് പേരുടെയും ഡി.എൻ.എ യുമായി ഒത്തു ചേരുന്ന ഫലമല്ല ലഭിച്ചതെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഡി.എന്‍.എ. ഫലം പൊരുത്തപ്പെട്ടാല്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനിരുന്ന പോലീസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

പരിശോധനാ ഫലം ഇന്ന് പോലീസിന് കൈമാറും. സംശയമുള്ള കൂടുതല്‍ പേരുടെ രക്തം ശേഖരിച്ചു ഇനി വീണ്ടും ഡി.എൻ.എ പരിശോധനയ്ക്ക് അയക്കുവാൻ ഇതോടെ പോലീസ് നിർബന്ധതമായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് 200-ലേറെപ്പേരെ പോ

ലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ വീണ്ടും വിളിച്ചുവരുത്തി ഡി.എന്‍.എ. പരിശോധനയ്ക്കുള്ള സാമ്പിള്‍ എടുക്കേണ്ടി വരും.


ഡി.എൻ.എ ഫലം ലഭിക്കുന്നതോടെ അന്വേഷണം ത്വരഗതിയിൽ അവസാനിപ്പിക്കുവാൻ സാധിക്കുമെന്ന പോലീസിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്.ജിഷയുടെ വസ്ത്രത്തില്‍ നിന്ന് കിട്ടിയ ഉമിനീരും രക്തവും കലര്‍ന്ന സ്രവത്തില്‍ നിന്നാണ് കൊലയാളിയുടെ ഡി.എന്‍.എ. കണ്ടെത്തിയിരുന്നത്. ഇതുകൊണ്ടാണ് സംശയമുള്ളവരുടെ രക്തം ശേഖരിച്ചു ഡി.എൻ.എ പരിശോധനയ്ക്കയച്ചത്. എന്നാല്‍ പരിശോധന ഫലം പ്രതീക്ഷിച്ചത്ര വിജയം കാണാത്ത സാഹചര്യത്തില്‍, പ്രതിയെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചു എന്ന പോലീസ് വാദം ഇതോടെ പൊളിയുകയാണ്.

നാളിതുവരെയുള്ള കേസന്വേഷണം ഇരുട്ടിൽ തപ്പുമ്പോൾ ജിഷയുടെ മരണത്തിന്റെ നീതി വീണ്ടും വൈകുകയാണ്.