ഡീസല്‍ വാഹന നിരോധനം;കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ

അപ്രായോഗികമായ വിധി എന്നാണ് ഇതിനോട് കേരളത്തിലെ വാഹന വിതരണക്കാർ അടക്കമുള്ളവര്‍ പ്രതികരിച്ചത്

ഡീസല്‍ വാഹന നിരോധനം;കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ

സംസ്ഥാനത്തു 2000 സിസിയിൽ അധികം വരുന്ന ‍ഡീസൽ വാഹനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹരിത ട്രിബ്യൂണലിന്റെ വിധി വലിയ ചര്‍ച്ച വിഷയമായി മാറി കഴിഞ്ഞു. അപ്രായോഗികമായ വിധി എന്നാണ് ഇതിനോട് കേരളത്തിലെ വാഹന വിതരണക്കാർ അടക്കമുള്ളവര്‍ പ്രതികരിച്ചത്.

ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള പല വാഹനങ്ങളുടേയും വിൽപ്പന നിർത്തേണ്ടി വരും. മഹീന്ദ്ര, ടാറ്റ, ടൊയോട്ട പോലുള്ള വാഹന നിർമാതാക്കളെയാണ് വിധി ഏറ്റവും അധികം ബാധിക്കുക.


വാഹന മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ വരുമാന മാർഗവും ഈ വിധി നടപ്പാക്കിയാൽ ഇല്ലാതാകും.

മഹീന്ദ്ര ആന്റ് മഹീന്ദ്രകമ്പനിയുടെ
ബൊലേറോ,സ്കോർപിയോ, സ്കോർപിയോ ഗെറ്റ്എവേ, സാങ്‌യോങ്‌ റെക്സ്റ്റൺ, ഥാർ, എക്സ് യു വി 500 എന്നീ വാഹനങ്ങളെയാണ് ഈ വിധി ബാധവമാകുക.

ടാറ്റയുടെ ആര്യ, മോവുസ്, സഫാരി, സഫാരി സ്ട്രോം, സുമോ ഗോൾഡ്, സെനോൺ തുടങ്ങിയ വാഹനങ്ങള്‍ ഈ വിധി നടപ്പിലായാല്‍ വിപണിയില്‍ നിന്നും പിന്‍വലിക്കേണ്ടി വരും.

ടോയോട്ടോയുടെ  ഇന്നോവ, ഫോർച്യൂണർ, ലാൻഡ് ക്രൂയ്സർ 200 എല്‍ സി, ലാൻഡ് ക്രൂയ്സർ പ്രാഡോ എന്നിവയും ഈ വിധിയുടെ പരിതിയില്‍ വരുന്നതാണ്.

അന്താരാഷ്ട്ര ബ്രാന്‍ഡുകളായ ഓഡി, ബെന്‍സ്, ബിഎംഡബ്ല്യു, ജാഗ്വാര്‍ കാറുകള്‍ക്കും വിധി ബാധകമായി വരും.

ഔഡിയുടെ  എ7, എ8- 50ടിഡിഐ, 60ടിഡിഐ, ക്യൂ5- 30 ടിഡിഐ, 45 ടിഡിഐ, ക്യൂ7- 45 ടിഡിഐ എന്നീ മോഡലുകളെ വിധി ബാധിക്കും.

ജാഗ്വറിന്റെ എക്സ് എഫ്,എക്സ് ജെ വണ്ടികളും ഈ ഗണത്തില്‍ പെടുന്നവയാണ്.

ലാന്റ് റോവറിന്റെ ഡിസ്കവറി, ഡിസ്കവറി സ്പോർട്സ്,റേഞ്ച് റോവർ,റേഞ്ച് റോവർ ഇവോഗ്,റേഞ്ച് റോവർ സ്പോർട്സ് എന്നിവയും വിപണിക്ക് പുറത്താകും.

മെഴ്സിഡൻ ബെൻസിന്‍റെ എ ക്ലാസ് 200 സി‍ഡിഐ,
ബിക്ലാസ് 200 സിഡിഐ, സി ക്ലാസ് 200 സിഡിഐ, സിഎൽഎ ക്ലാസ് 200 സിഡിഐ, സിഎൽഎസ് ക്ലാസ് 200 സിഡിഐ, ഇ ക്ലാസ് 200 സിഡിഐ, ജിഎൽ ക്ലാസ് 200 സിഡിഐ, ജിഎൽഎ ക്ലാസ് 200 സിഡിഐ, ജിഎൽഇ ക്ലാസ് 250 സിഡിഐ, എസ് ക്ലാസ് വാഹനങ്ങളും കേരളം വിടേണ്ടി വരും.