ചെന്നിത്തല പ്രതിപക്ഷ നേതാവായാല്‍ കേരളകോണ്‍ഗ്രസ് (എം) എന്‍ഡിഎയിലേക്ക്; ലീഗിനും അതൃപ്തി

ഉമ്മന്‍ചാണ്ടി തന്നെ പ്രതിപക്ഷ നേതാവായി തുടരണം എന്ന അഭിപ്രായം വ്യക്തമാക്കി എഐസിസിക്ക് മുസ്ലീംലീഗും കത്ത് നല്കിയതായി ആണ് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ടത്തോല്‍വിക്ക് കാരണം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് കാലുവാരിയതാണെന്ന ധാരണ പരക്കെയുള്ളതിനാല്‍ ഡൊമിനിക് പ്രസ്‌ന്റേഷനും കെ ബാബുവും ഉള്‍പ്പടെയുള്ള എ ഗ്രൂപ്പ് നേതാക്കളും ചെന്നിത്തലക്ക് ഒപ്പമല്ല.

ചെന്നിത്തല പ്രതിപക്ഷ നേതാവായാല്‍ കേരളകോണ്‍ഗ്രസ് (എം) എന്‍ഡിഎയിലേക്ക്; ലീഗിനും അതൃപ്തി

തിരുവനന്തപുരം:  രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതിനോട് ലീഗിനും കേരള കോണ്‍ഗ്രസിനും കടുത്ത അതൃപ്തി.കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം നേരിട്ട് കണ്ട് അതൃപ്തി രേഖപ്പെടുത്തിയതായി ആണ് റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായാല്‍ കേരള കോണ്ഗ്രസ് എം പതുക്കെ യുഡിഎഫ് വിട്ടേക്കുമെന്നാണ് സൂചന . കേരള കോണ്‍ഗ്രസ് എമ്മിലെ ആറ് എം എല്‍ എ മാരും പാര്‍ട്ടിക്കൊപ്പം എന്‍ഡിയിലേക്ക് ചേക്കേറിയേക്കും. 91 എം എല്‍ എമാരുമായി ഭരിക്കുന്ന എല്‍ഡിഎഫിന് ഇനിയൊരു ഘടകക്ഷിയുടെയോ എം എല്‍യുടെയോ ആവശ്യമില്ല.എന്‍ഡിഎക്ക് ഇപ്പോഴുള്ള ഒരു എം എല്‍ എയുടെ കൂടെ ഇവര്‍ കൂടിയായാല്‍ 7 പേരാകും. എന്‍ ഡി എ ശക്തിപ്പെടുകയും ചെയ്യും.അതിനുള്ള നീക്കമാണ് നടക്കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.രമേശ് ചെന്നിത്തലക്ക് പകരം ആര് വേണം എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ജോസ് കെ മാണി ഉമ്മന്‍ചാണ്ടിയുടെ പേര് മാത്രമാണ് നല്കിയത്.എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഉമ്മന്‍ചാണ്ടിയെ വീണ്ടും നേതാവാക്കുന്നതിനോട് യോജിപ്പില്ല.


അതിനിടെ ഉമ്മന്‍ചാണ്ടി തന്നെ പ്രതിപക്ഷ നേതാവായി തുടരണം എന്ന അഭിപ്രായം വ്യക്തമാക്കി എഐസിസിക്ക് മുസ്ലീംലീഗും കത്ത് നല്കിയതായി ആണ് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ടത്തോല്‍വിക്ക് കാരണം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് കാലുവാരിയതാണെന്ന ധാരണ പരക്കെ ഉള്ളതിനാല്‍ ഡൊമിനിക് പ്രസ്‌ന്റേഷനും കെ ബാബുവും ഉള്‍പ്പടെയുള്ള എ ഗ്രൂപ്പ് നേതാക്കളും ചെന്നിത്തലക്ക് ഒപ്പമല്ല.രമേശ് ചെന്നിത്തലയോടൊപ്പം നില്‍ക്കുന്ന ഐ ഗ്രൂപ്പ് നേതാക്കളും യഥാര്‍ത്ഥത്തില്‍ കാര്യത്തോട് അടുക്കുമ്പോള്‍ എതിര്‍പക്ഷത്താണ് എന്നാണ് സൂചന.ഇവര്‍ക്കും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതിനോട് താത്പര്യമില്ല. പിണറായി വിജയന്‍  മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തുല്യശക്തിയായി  നില്‍ക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സാധിക്കില്ല എന്നതാണ് ഇവരുടെ ആശങ്ക. പ്രതിപക്ഷ നേതാവായി കുശാഗ്രബുദ്ധിക്കാരനായ ഉമ്മന്‍ചാണ്ടി തന്നെ വേണം എന്നാണ് ഐ ഗ്രൂപ്പിലെ ഭുരിഭാഗം നേതാക്കളുടെയും അഭിപ്രായം.

വി എം സുധീരനും, ഉമ്മന്‍ചാണ്ടിയും , രമേശ് ചെന്നിത്തലയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടതിനാല്‍ ഇവര്‍ ഒരുമിച്ച് മാറി പുതിയ നേതൃത്വം വരണം എന്ന് ആഗ്രഹിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.വി.ഡി. സതീശനെയാണ് ഇവര്‍ പ്രതിപക്ഷ നേതാവായി ഉയര്‍ത്തി കാട്ടുന്നത്.
കെ. മുരളീധരനെയോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയോ കെപിസിസി പ്രസിഡന്റാ
ക്കണം എന്ന ആവശ്യവും ഇവര്‍ക്കുണ്ട്.

നേതൃമാറ്റത്തെ ചൊല്ലി യുഡിഎഫിലുണ്ടായ ഈ കലഹം പരിഹരിക്കാനാണ് ഷീലാ ദീക്ഷിതും മുകുള്‍ വാസ്‌നിക്കും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം കൂട്ടമായി അടുത്ത ദിവസങ്ങില്‍ കേരളത്തിലേക്കെത്തുന്നത. കേരളത്തില്‍ നിലവിലുള്ള എന്‍ഡിഎ ഭീഷണി നേരിടാന്‍ കോണ്‍ഗ്രസിന് ഹിന്ദു മുഖം കൊണ്ടുവരാനുള്ള നീക്കം ഗുണപ്പെടും എന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ പരക്കെയുള്ളതായി ആണ് റിപ്പോര്‍ട്ട്.

Read More >>