മോഹന്‍ലാല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നെങ്കില്‍ സലീം കുമാര്‍ ഒകെ പറഞ്ഞേനെയെന്ന് വിനയന്‍

ഒരു വ്യക്തി എന്ന നിലയില്‍ മോഹന്‍ലാലിനും രാഷ്ട്രീയമുണ്ടാകും. അതിനെ ബ്ലാക്ക്‌മെയ്ലിംഗ് എന്ന് ജഗദീഷ് കുറ്റപ്പെടുത്തിയത് ശരിയായില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ആള്‍ക്കെതിരെയാണ് ട്രഷറര്‍ ആയിരുന്നയാള്‍ ആരോപണം ഉന്നയിക്കുന്നതെന്നും വിനയന്‍ പറഞ്ഞു.

മോഹന്‍ലാല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നെങ്കില്‍ സലീം കുമാര്‍ ഒകെ പറഞ്ഞേനെയെന്ന് വിനയന്‍

പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണം നടത്തിയതിനെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. അമ്മയിലെ താരങ്ങളോട് പ്രചരണത്തിന് പോകരുതെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അവരോട് പരസ്പരം മത്സരിക്കരുതെന്നായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി പ്രചരണം നടത്തിയതിനെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറ്ഞഞു.

ഒരു വ്യക്തി എന്ന നിലയില്‍ മോഹന്‍ലാലിനും രാഷ്ട്രീയമുണ്ടാകും. അതിനെ ബ്ലാക്ക്‌മെയ്ലിംഗ് എന്ന് ജഗദീഷ് കുറ്റപ്പെടുത്തിയത് ശരിയായില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ആള്‍ക്കെതിരെയാണ് ട്രഷറര്‍ ആയിരുന്നയാള്‍ ആരോപണം ഉന്നയിക്കുന്നതെന്നും വിനയന്‍ പറഞ്ഞു. ആനക്കൊമ്പ് കേസിലും സോളാര്‍ കേസിലും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഗണേഷ് ലാലിനെ കൊണ്ടു പോയതാണെന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു.


സ്ഥാനാര്‍ത്ഥികള്‍ എന്ത് വില കൊടുത്തും ജയിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നെങ്കില്‍ സലീം കുമാര്‍ ഒകെ പറഞ്ഞേനെ എന്നും വിനയന്‍ പറഞ്ഞു.

എന്നാല്‍ അമ്മ ചിലര്‍ക്ക് വേണ്ടി നിലനില്‍ക്കുന്നുവെന്നും ചില മാഫിയ ഗ്രൂപ്പുകളെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് തിലകന്‍ ജീവിച്ചിരിക്കെ ആരോപണമുണ്ടായിരുന്നു. ആ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിനയന്‍ പറഞ്ഞു.

Read More >>