മനീഷ് നാരായണന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ 'ക്ലോസറ്റ് എഴുത്ത്'

പലര്‍ക്കെതിരെയും വിമര്‍ശനങ്ങളുമായി രംഗത്തെത്താറുള്ള രഞ്ജിത്ത് തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് മിക്കപ്പോഴും നേരിടുന്നത്. ലീലയെ തകര്‍ക്കാന്‍ പലരും ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നായിരുന്നു നേരത്തേ രഞ്ജിത്തിന്റെ ആരോപണം.

മനീഷ് നാരായണന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ

പ്രമുഖ സിനിമാ നിരൂപകന്‍ മനീഷ് നാരായണന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ 'ക്ലോസറ്റ് എഴുത്ത്'. മനീഷ് നാരായണന്റെ വിവാഹ ഫോട്ടോയ്ക്ക് താഴെയാണ് രഞ്ജിത്തിന്റെ കമ്മന്റ്.

രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയെ കുറിച്ച് മനീഷ് നാരായണന്‍ സൗത്ത് ലൈവ് എന്ന ന്യൂസ് പോര്‍ട്ടലില്‍ റിവ്യൂ എഴുതിയിരുന്നു. ഇതിനെ കുറിച്ചാണ് രഞ്ജിത്തിന്റെ കമന്റ്. 'നിനക്ക് മധുവിധുവിന്റെ ശീതളിമ... ഒരു സിനിമ ചെയ്തവര്‍ക്ക് പുലഭ്യത്തിന്റെ വേനല്‍ തീയും... ഇനിയെങ്കിലും നന്നായികൂടെ മനീഷ് നാരായണാ...' എന്നായിരുന്നു രഞ്ജിത്തിന്റെ കമ്മന്റ്.

രഞ്ജിത്തിന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കടുത്ത വിമര്‍ശനങ്ങളാണ് രഞ്ജിത്തിനെതിരെ  ഫെയ്‌സ്ബുക്കില്‍ ഉയരുന്നത്. ലീല വിമര്‍ശനങ്ങള്‍ക്ക് അതീതമല്ലെന്നും സിനിമയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ അസഭ്യം പറഞ്ഞ് നേരിടുന്നതിനെതിനെതിരെയും പ്രമുഖരായ പലരും മറുപടിയുമായി എത്തിയിട്ടുണ്ട്.

പലര്‍ക്കെതിരെയും വിമര്‍ശനങ്ങളുമായി രംഗത്തെത്താറുള്ള രഞ്ജിത്ത് തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് മിക്കപ്പോഴും നേരിടുന്നത്. ലീലയെ തകര്‍ക്കാന്‍ പലരും ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നായിരുന്നു നേരത്തേ രഞ്ജിത്തിന്റെ ആരോപണം.

രഞ്ജിത്തിനെ പ്രകോപിപ്പിച്ച മനീഷ് നാരായണന്റെ ലീലയെ കുറിച്ചുള്ള റിവ്യൂ വായിക്കാം

ലീല

Story by