"നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണം": ദിലീപ്

ചലച്ചിത്ര നടന്‍ ദിലീപ് ആലുവയില്‍ തന്റെ വോട്ട് രേഖപ്പെടുത്തി

"നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണം": ദിലീപ്

ആലുവ: ചലച്ചിത്ര നടന്‍ ദിലീപ് ആലുവയില്‍ തന്റെ വോട്ട് രേഖപ്പെടുത്തി. തന്റെ അമ്മയുടെ ഒപ്പമാണ് ദിലീപ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

ജന നന്മയ്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് നമുക്ക് വേണ്ടത് എന്നും, ഷൂട്ടിംഗ് തിരക്കുകള്‍ എല്ലാം മാറ്റി വച്ച് താന്‍ അടക്കമുള്ള കലാകാരന്മാര്‍ വോട്ട് ചെയ്യാന്‍ എത്തുന്നത് ജനങ്ങള്‍ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനനന്മ സര്‍ക്കാരിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ഭാഗമാകനാണ് എന്ന് ദിലീപ് പറഞ്ഞു.