പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ; ദിലീപ്

സാധാരണക്കാരന്റെ ജീവിതവ്യഥകള്‍ തൊട്ടറിഞ്ഞ പിണറായിക്ക് എല്ലാ വിധ ആശംസകളും ദിലീപ് അര്‍പ്പിച്ചു.

പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ; ദിലീപ്

കേരളത്തില്‍ ഇനി പിണറായി യുഗമായിരിക്കും എന്ന് നടന്‍ ദിലീപ് . ഇന്നലെ നടന്ന ഇടതുമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയോടൊപ്പം ദിലീപും എത്തിയിരുന്നു.

ചടങ്ങില്‍ സംബന്ധിച്ച ശേഷം തന്റെ ഫേസ്ബുക്ക് പേജിലൂടെ പിണറായി വിജയനെ പ്രശംസിച്ച ദിലീപ് പിണറായിയുടെ ക്ഷണം സ്വീകരിച്ചാണ് താന്‍ അവിടെ എത്തിയതെന്ന് വ്യക്തമാക്കി. ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് പറഞ്ഞ ദിലീപ് കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായിരിക്കും  പിണറായി വിജയനെന്ന് പറയാനും മറന്നില്ല. സാധാരണക്കാരന്റെ ജീവിതവ്യഥകള്‍ തൊട്ടറിഞ്ഞ  പിണറായിക്ക് എല്ലാ വിധ ആശംസകളും അര്‍പ്പിക്കുന്നു എന്നും ദിലീപ് തന്റെ പോസ്റ്റില്‍  കൂട്ടിച്ചേര്‍ത്തു.