ധ്യാന്‍-അജു കൂട്ടുകെട്ടില്‍ 'ഒരേമുഖം'

ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജയലാല്‍മോഹന്‍, അനില്‍ ബിശ്വാസ് എന്നിവര്‍ ചേര്‍ന്നാണ് ഒരേ മുഖം നിര്‍മിക്കുന്നത്

ധ്യാന്‍-അജു കൂട്ടുകെട്ടില്‍

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്‌ അര്‍ജ്ജുന്‍ നന്ദകുമാര്‍, ദീപക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജിത്ത് ജഗത്നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

അമല പോള്‍, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ്, ഓര്‍മ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജയലാല്‍മോഹന്‍, അനില്‍ ബിശ്വാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലാല്‍ ജി കട്ടപ്പനയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.

മണിയന്‍ പിള്ള രാജു, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, ശ്രീജിത്ത്‌ രവി, അരിസ്റ്റോ സുരേഷ്, എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു.