ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ നിന്ന് 7 കിലോ സ്വര്‍ണം മോഷ്ടിച്ചു

മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷോറൂമില്‍ നിന്ന് പൊലീസ് വിരലടയാളുവും മറ്റ് തെളിവുകളും ശേഖരിച്ചു

ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ നിന്ന് 7 കിലോ സ്വര്‍ണം മോഷ്ടിച്ചു

ഷാര്‍ജ:പതിനഞ്ച് ലക്ഷം ദിര്‍ഹം വിലവരുന്ന ആഭരണങ്ങള്‍ ഷാര്‍ജയിലെ ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ചു. മലബാര്‍ ഗോള്‍ഡിന്റെ റോലയിലെ ഷോറൂമില്‍ വെള്ളിയാഴ്ച
പുലര്‍ച്ചെ നാല് മണിക്കാണ് മോഷണം നടന്നത്. ഏഴ് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുഎഇയില്‍ വിസിറ്റിംഗ് വിസയില്‍ വന്നവരാണ് മോഷ്ടാക്കളെന്നാണ് പൊലീസിന്റെ നിഗമനം


പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷോറൂമില്‍ നിന്ന് പൊലീസ് വിരലടയാളുവും മറ്റ് തെളിവുകളും ശേഖരിച്ചു. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.അകത്തും പുറത്തുമായി 16 നിരീക്ഷണ ക്യാമറകളാണ് ഷോറൂമിലുളളത്.

പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. രണ്ട് പേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. ഷോറൂമിനുള്ളില്‍ കയറിയ ശേഷം പ്രദര്‍ശനത്തിന് വച്ച ആഭരണങ്ങള്‍ മാത്രം എടുത്ത ശേഷം മോഷ്ടാക്കള്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഷാര്‍ജിയിലെ ജ്വല്ലറികളിലുണ്ടായ ഏറ്റവും വലിയ മോഷണങ്ങളിലൊന്നാണ് ഇത്. ഷാര്‍ജയില്‍ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ പൊലീസ് ആവിഷ്‌കരിക്കുന്നുണ്ട്. സുരക്ഷിത ഷാര്‍ജ പദ്ധതിയുടെ ഭാഗമായി പൊലീസ് വിവിധ സ്ഥലങ്ങളില്‍ 500 ല്‍ അധികം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ട്.

Story by