ശബരിമല: വിശ്വാസികള്‍ അല്ലാത്തവര്‍ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ടെന്ന് ദേവസ്വം ബോര്‍ഡ്

വിശ്വാസികള്‍ അല്ലാത്തവര്‍ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട. കോടതിയെ സമീപിച്ചത് മുസ്ലിം സമുദായാംഗമാണ്. കോടതിവിധി മറ്റു മതങ്ങളെയും ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വാദിച്ചു.

ശബരിമല: വിശ്വാസികള്‍ അല്ലാത്തവര്‍ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ടെന്ന് ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയാല്‍ തെറ്റായ കീഴ്‌വഴക്കം
ഉണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വാദിച്ചു.

വിശ്വാസികള്‍ അല്ലാത്തവര്‍ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട. കോടതിയെ സമീപിച്ചത് മുസ്ലിം സമുദായാംഗമാണ്. കോടതിവിധി മറ്റു മതങ്ങളെയും ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വാദിച്ചു.

ശബരിമലയിലെ സ്ത്രീപ്രേവശനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍.

ഹര്‍ജിയില്‍ ഗൗരവകരമായ നിരീക്ഷണങ്ങള്‍ നേരത്തേ സുപ്രീംകോടതി നടത്തിയിരുന്നു. ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ അളവുകോലെന്നും അങ്ങനെയെങ്കില്‍, പുരുഷന്‍മാരുടെ വ്രതശുദ്ധി അളക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചിരുന്നു. മനപ്പൂര്‍വ്വമായ  ലിംഗ വിവേചനം ഇല്ലെങ്കില്‍ മാത്രമെ മതപരമായ ആചാരങ്ങള്‍ അംഗീകരിക്കാനാകൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജൈവികമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കുവാന്‍ ശ്രമിക്കരുതെന്നും കോടതി വിലയിരുത്തി.

Read More >>