മാനഷ്ടകേസ്; നിലപാടുകളില്‍ ഉറച്ചു വിഎസ്സും ഉമ്മന്‍ ചാണ്ടിയും

അതെ സമയം, ഉമ്മൻ ചാണ്ടിക്കെതിയുള്ള 31 കേസുകളുടെ വിവരങ്ങള്‍ ഇന്നലെ വിഎസ് കോടതിയിൽ നൽകി.

മാനഷ്ടകേസ്; നിലപാടുകളില്‍ ഉറച്ചു വിഎസ്സും ഉമ്മന്‍ ചാണ്ടിയും

തിരുവനന്തപുരം:തനിക്ക് എതിരെ 32 കേസുകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍റെ നിലപാടിന് എതിരെ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊടുത്ത മാനനഷ്ട കേസ് സങ്കീര്‍ണമാകുന്നു. കഴിഞ്ഞ ദിവസം കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രിക്കെതിരായി 31 കേസുകളുണ്ടെന്ന നിലപാടിലുറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.


വിഎസിന് ധൈര്യമുണ്ടെങ്കിൽ ഒരു എഫ്ഐആറിൽ പോലും പേരില്ലാത്ത ഉമ്മൻചാണ്ടിക്കെതിരെ എതിർ സത്യവാങ്മൂലം നൽകട്ടേയെന്ന് ഉമ്മൻചാണ്ടിയുടെ അഭിഭാഷകനും വെല്ലുവിളിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകന്റെ വെല്ലുവിളി ഏറ്റെടുക്കുന്നവെന്ന് വി.എസിന്റെ അഭിഭാഷകൻ പറഞ്ഞു. തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം ഉണ്ടാവുകയും കോടതി ഇടപ്പെട്ട് രംഗം ശാന്തമാക്കുകയുമായിരുന്നു.

അതെ സമയം,  ഉമ്മൻ ചാണ്ടിക്കെതിയുള്ള 31 കേസുകളുടെ വിവരങ്ങള്‍ ഇന്നലെ വിഎസ് കോടതിയിൽ നൽകി. എന്നാൽ ഇതെല്ലാം കോടതിയിലുന്നയിച്ച ആരോപങ്ങളാണെന്നും ഒരു എഫ്ഐഎആറിൽ പേരോ, ഒരു സമയൻസോ ഇതുവരെ ഉമ്മൻചാണ്ടിക്കെതിരെയില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കോടതികളിൽ നിന്നും വിവരാവകാശ പ്രകാരവും വിശ്വസിനീയമായരീയിലും ലഭിച്ച കേസിന്റെ വിവരങ്ങളാണ് കോടതിയിൽ നൽകിയതെന്ന് വിഎസിന്റെ അഭിഭാഷകൻ പറഞ്ഞു.

കേസുകളിൽ മേൽ വാദം പറയാൻ ഇരു അഭിഭാഷകരും കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് കേസില്‍ വാദം തുടരാന്‍ കോടതി അനുവാദം കൊടുത്തു.

Read More >>