ടോം ക്രൂസിന്‍റെ നായികയായി ദീപിക

ഹോളിവുഡ് താരം ടോം ക്രൂസിന്റെ നായികയായി ദീപിക പദുക്കോണ്‍

ടോം ക്രൂസിന്‍റെ നായികയായി ദീപിക

ഹോളിവുഡ് താരം ടോം ക്രൂസിന്റെ നായികയായി ദീപിക പദുക്കോണ്‍. ടോം ക്രൂസിന്‍റെ പുതിയ ചിത്രം 'ദി മമ്മി'യിലെ ഒരു സുപ്രധാന കഥാപാത്രത്തിന് വേണ്ടി ദീപിക  കഴിഞ്ഞ വാരം ഓഡിഷന്‍ ചെയ്തിരുന്നു. ഓഡിഷനില്‍ ദീപികയുടെ പ്രകടനം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തില്‍ ദീപികയുടെ നായികസ്ഥാനം ഏകദേശം ഉറപ്പായിക്കഴിഞ്ഞുവെന്നുമാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം 'ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാണ്ടര്‍ കേജ്' റിലീസിന് തയ്യാറെടുക്കുകയാണ്. വിന്‍ ഡീസലിന്റെ നായികയായാണ് ഈ ആക്ഷന്‍ ചിത്രത്തില്‍ ദീപിക പ്രത്യക്ഷപ്പെടുന്നത്.

ബ്രാഡ് പിറ്റിന്റെ നായികയാകാന്‍ ദീപികക്ക് അവസരം ലഭിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് തെറ്റാണെന്ന് ദീപിക തന്നെ മാധ്യമങ്ങളോട് പറയുകയുണ്ടായി. ദേശീയ അവാര്‍ഡ്‌ നേടിയ 'ബാജിറാവു മസ്താനി'യാണ് ബോളിവുഡില്‍ ദീപികയുടേതായി  പുറത്തിറങ്ങിയ അവസാന ചിത്രം.