മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഏക്നാഥ് ഖാഡ്സെ ഫോണിലേക്ക് കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കോള്‍

ഖാഡ്സെയുടെ ഫോണ്‍ നമ്പറി(9423073667)ലേക്ക് ദാവൂദിന്റെ ഭാര്യ മെഹ്ജാബീന്‍ ഷെയ്ഖിന്റെ നമ്പറില്‍(02135871639 ) നിന്നു കോള്‍ വന്നെന്നാണ് ആരോപണം. ഫോണ്‍കോളുകള്‍ സംബന്ധിച്ച വിവരങ്ങളും എഎപി പുറത്തുവിട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഏക്നാഥ് ഖാഡ്സെ ഫോണിലേക്ക് കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കോള്‍

മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി. നേതാവും റവന്യൂ മന്ത്രിയുമായ ഏക്നാഥ് ഖാഡ്സെ ഫോണിലേക്ക് ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കോള്‍ വന്നതായി ആരോപണം. ആം ആദ്മി പാര്‍ട്ടിയാണ് ഖാഡ്സെയുടെ ഫോണിലേക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഫോണില്‍നിന്നു വിളിയെത്തിയെന്ന് വെളിപ്പെടുത്തിയത്.

ഖാഡ്സെയുടെ ഫോണ്‍ നമ്പറി(9423073667)ലേക്ക് ദാവൂദിന്റെ ഭാര്യ മെഹ്ജാബീന്‍ ഷെയ്ഖിന്റെ നമ്പറില്‍(02135871639 ) നിന്നു കോള്‍ വന്നെന്നാണ് ആരോപണം. ഫോണ്‍കോളുകള്‍ സംബന്ധിച്ച വിവരങ്ങളും എഎപി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ഉപയോഗിക്കാത്ത ഫോണ്‍ നമ്പരിലേക്കാണു കോള്‍ വന്നതെന്നാണ് ഖാഡ്സെയുടെ വിശദീകരണം നല്‍കിയിരിക്കുന്നത്.


എഎപി വക്താവ് പ്രീതി ശര്‍മ മേനോനാണ് 2015 സെപ്റ്റംബര്‍ നാലു മുതല്‍ 2016 ഏപ്രില്‍ അഞ്ച് വരെയുള്ള ഫോണ്‍ കോള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹാക്കര്‍മാരുടെ സഹായത്തോടെയാണു ഫോണ്‍ വിവരങ്ങള്‍ ചേര്‍ത്തിയതെന്നും അന്വേഷണം ആവശ്യപ്പെട്ട് പോലീസ് കമ്മിഷണറെയും കേന്ദ്ര ഇന്റലിജന്‍സിനെയും സമീപിച്ചിട്ട് സഹായം ലഭിച്ചില്ലെന്നും ആംആദ്മി അറിയിച്ചു.

ദാവൂദിന്റെ കറാച്ചിയിലെ വസതിയില്‍നിന്നു ഖാഡ്സെയുടെ ലാന്‍ഡ് ഫേണിലേക്കും വിളിയെത്തിയിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് ഖാഡ്സെ ഗുരുതരമായ ആരോപണങ്ങളില്‍ കുടുങ്ങുന്നത്. അദ്ദേഹത്തിന്റെ പഴ്സണല്‍ അസിസ്റ്റന്റ് ഭൂമി ഇടപാടില്‍ 30 കോടി രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ദാവൂദ് സ്ഥിരമായി ഫോണില്‍ വിളിക്കുന്നവരില്‍ 10 പേര്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരാണെന്നും ആംആദ്മി പറഞ്ഞു.