സര്‍ ഡേവിഡ്‌ ആറ്റെൻബോറിന്നു 90 മത് ജന്മദിനാശംസകള്‍

കഥ പറയുവാനുള്ള കഴിവ് ആവോളം സിദ്ധിച്ച സർ ഡേവിഡ്, പറഞ്ഞതല്ലാം ഭൂമിയെ കുറിച്ചും അതിനെ മനോഹരമാക്കുന്ന പ്രകൃതിയെ കുറിച്ചുമാണ്. പ്രകൃതി അത്ഭുതങ്ങളുടെ ചെപ്പാണെന്നും, കലാകാരൻമാരും, സുന്ദരൻമാരുമായ പല ജീവികളും കൂടി അവകാശപ്പെടുന്ന ഒരു വിസ്മയമാണെന്നും കാണിച്ചു തന്ന സര്‍ ഡേവിഡിന് ഇത് 90 മത് ജന്മദിനം.

സര്‍ ഡേവിഡ്‌ ആറ്റെൻബോറിന്നു 90 മത് ജന്മദിനാശംസകള്‍

"പ്രകൃതി സുന്ദരിയാകുന്നത് അതിന്റെ ആവാസ്ഥ വ്യവസ്ഥിതിയിൽ അതിനെ സംരക്ഷിക്കുമ്പോഴാണ്."

സര്‍ ഡേവിഡ് ആറ്റെൻബോർ എന്ന പ്രകൃതി സ്നേഹിയായ ജേർണലിസ്റ്റ് നമ്മുക്ക് പറഞ്ഞു തന്നതും ഇതായിരുന്നു. മെയ് 8 ന് 90 വയസ്സു തികയുന്ന ഈ ഇതിഹാസം, വന്യ ജീവിതത്തിന്റെ കാണാക്കാഴ്ചകളെയും അവയുടെ മനോഹാരിതയെയും നമ്മുക്ക് വിവരിച്ചു തന്നത് കളർ ടി.വിയുടെയും കാലത്തിനു മുമ്പായിരുന്നു.

സഹോദരനും നടനുമായ റോബർട്ട് ആറ്റെൻബോറിന്റെ( ജുറാസ്സിക് പാര്‍ക്ക് നടന്‍) ശൈലിയെ പിന്തുടരുവാൻ ഡേവിഡ് ആഗ്രഹിച്ചിരുന്നില്ല. ലണ്ടിലെ വീട്ടിലിരുന്ന 90 വയസ്സിന്റെ ബാല്യം ആഘോഷിക്കു

മ്പോഴും, പ്രകൃതിയിൽ ഇനിയുമേറെ അത്ഭുതങ്ങൾ ഒളിപ്പിച്ചത് കണ്ടെത്തുവാനുണ്ട് എന്ന് സർ ഡേവിഡ് കരുതുന്നു.

സര്‍ ഡേവിഡും ബി.ബി.സിയിലെ കരിയറും 


കഥ പറയുവാനുള്ള കഴിവ് ആവോളം സിദ്ധിച്ച സർ ഡേവിഡ്, പറഞ്ഞതല്ലാം ഭൂമിയെ കുറിച്ചും അതിനെ മനോഹരമാക്കുന്ന പ്രകൃതിയെ കുറിച്ചുമാണ്. കേംബ്രിഡ്ജിലെ പഠനത്തിന് ശേഷം ലണ്ടനിലെ റോയൽ നേവിയിൽ 2 വർഷം അദ്ദേഹം സേവനമനുഷ്ഠിച്ചു. തുടർന്ന്, 1952-ൽ ബി.ബി.സിയുടെ ഭാഗമായി സർ ഡേവിഡ് തന്റെ മാധ്യമ പ്രവർത്തന ജീവിതമാരംഭിച്ചു.രണ്ടു വർഷത്തിന് ശേഷം Zoo Quest എന്ന പ്രശസ്തമായ ടി.വി പരമ്പര ആരംഭിക്കുന്നതും അങ്ങനെയാണ്.

ബ്രിട്ടണിന്റെ മൂന്നാമത്തെ ചാനലായി ബിബിസി 2 മൈക്കൽ പീക്കോക്കിന്റെ നിയന്ത്രണത്തിൽ ആരംഭിക്കുന്നത് 1964ലായിരുന്നു. ഒരു വർഷത്തിന് ശേഷം മൈക്കൽ ബിബിസി I ന്റെ ചുമതലയേറ്റെടുത്തപ്പോൾ ബിബിസി 2 ന്റെ നിയന്ത്രണം സർ ഡേവിഡിന്റെ ഉത്തരവാദിത്വത്തിലായി. ബ്രിട്ടണിലെ ജനതയ്ക്ക് കളർ ടെലിവിഷന്റെ വിസ്മയം പരിചയപ്പെടുത്തുന്ന ദൗത്യമേറ്റെടുത്ത സർ ഡേവിഡ് നൂതനവും ആകർഷകവുമായ പ്രകൃതി ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രക്ഷേപണം ചെയ്തു.

8 വർഷത്തെ പ്രവർത്തനത്തിന് ശേഷം അദ്ദേഹം ബി.ബി.സിയിലെ എഡിറ്റോറിയൽ ചുമതലയുണ്ടായിരുന്ന തസ്തിക ഉപേക്ഷിച്ചു സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. കിഴക്ക്-പടിഞ്ഞാറൻ ഏഷ്യയുടെ പ്രകൃതചരിത്രത്തെ ചിത്രീകരിച്ച Eastwards with Attenborough ആയിരുന്നു സർ ഡേവിഡിന്റെ ആദ്യം സ്വതന്ത്ര വീഡിയോ ഡോക്യുമെന്ററി. 1979-ൽ 13 ഭാഗങ്ങളിലായി ബിബിസി നാച്ചുറൽ ഹിസ്റ്ററി വിഭാഗം പ്രക്ഷേപണം ചെയ്ത Life on Earth വൻ വിജയമായി.

The Life of Birds

ക്യാമറയുടെയും, അറക്കവാളിന്റെയും ശബ്ദം അനുകരിക്കുന്ന ഈ കുഞ്ഞിക്കിളിയുടെ ചിത്രീകരണം മാത്രം മതി സർ ഡേവിഡിനെ വിവരിക്കുവാൻ.1998-ലെThe Life of Birds എന്ന ഡോക്യുമെന്ററിയിൽ നിന്നും:

മനുഷ്യൻ എപ്പോഴും സ്വാർത്ഥനാണ്. താനാണ് ഭൂമിയുടെ ഏക അവകാശി എന്ന് അവൻ കരുതുന്നു. എന്നാൽ, പ്രകൃതി അത്ഭുതങ്ങളുടെ ചെപ്പാണെന്നും, കലാകാരൻമാരും, സുന്ദരൻമാരുമായ പല ജീവികളും കൂടി അവകാശപ്പെടുന്ന ഒരു വിസ്മയമാണെന്നും സർ ഡേവിഡ് കാണിച്ചു തന്നു.ഗോറില്ലയുടെ ചങ്ങാതി

താൻ ഏറെ സന്തോഷവാനാകുന്നത് ഗോറില്ലകളുമായി സമയം ചെലവിടുമ്പോഴാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു ചെറിയ നോട്ടത്തിൽ പോലും ഞങ്ങൾ പരസ്പരം മനസ്സിലാക്കുമെന്ന് അദ്ദേഹം അഭിമാനത്തോടെ വിവരിച്ചത് ലോകം കൗതുകത്തോടെയാണ് കേട്ടിരുന്നത്.അംഗീകാരങ്ങള്‍ 

ലോകമെമ്പാടുമുള്ള അംഗീകാരങ്ങൾ സർ ഡേവിഡിനെ തേടിയെത്തിയിട്ടുണ്ട്. പല സന്നദ്ധ സംഘടനകളുടെയും അമരക്കാരനും സജീവ അംഗവുമാണ് അദ്ദേഹം. 1983-ൽ റോയൽ സൊസൈറ്റി ഓഫ് ഇംഗ്ലണ്ടിന്റെ അംഗമായ അദ്ദേഹത്തിന് ബ്രിട്ടീഷ് രാജ്ഞിയുടെ പക്കൽ നിന്നും ഓർഡർ ഓഫ് മെറിറ്റ് 2005-ൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. സര്‍ എന്ന ബഹുമതിയും ആ പേരിനൊപ്പം എഴുതപ്പെട്ടു.

'ജീവിച്ചിരിക്കുന്ന ബ്രിട്ടിഷ് ഇതിഹാസം' എന്നാണ് ബിബിസി നടത്തിയ ഒരു വോട്ടെടുപ്പിൽ സർ ഡേവിഡിനു ലഭിച്ച അംഗീകാരം. ലോകത്തിൽ ഏറ്റവുമധികം യാത്ര ചെയ്തതിന്റെ ചരിത്രവും അദ്ദേഹത്തിന് സ്വന്തം.

ആധുനിക ടെക്നോളജിയിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായിരിക്കാം. 3D ടെക്നോളജിയ്ക്കും മുമ്പേ, സർ ഡേവിഡ് പ്രേക്ഷനെ ടി.വി .സ്ക്രീനിനുള്ളിലെ മായാലോകത്തിലേക്ക് കൂടി കൊണ്ടുപോയി. 90 വയസ്സിന്റെ നിറവിൽ സർ ഡേവിഡ് ഒരു കണ്ണാടി ചില്ലിനപ്പുറം നമ്മുക്ക് കാണിച്ചു തന്നത് അദ്ദേഹത്തിന്റെ അഭിനിവേശമാണ് - പ്രകൃതി എന്ന അഭിനിവേശം!

1926 മെയ് മാസത്തിലെ 8 മത്തെ ദിനത്തിൽ  ഇംഗ്ലണ്ടില്‍ പിറന്ന  സര്‍  ഡേവിഡ്‌ ആറ്റെൻബോർ എന്ന ഇതിഹാസത്തിന് നാരദാ ന്യൂസിന്റെ ജന്മദിനാശകൾ !

Read More >>