വര്‍ക്കലയില്‍ പത്തൊന്‍പതുകാരിയായ ദലിത് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി

പെരുമ്പാവൂരില്‍ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥി ജിഷയുടെ വാര്‍ത്തകളുടെ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും സംസ്ഥാനത്തെ നാണക്കേടിലേക്ക് തള്ളിവിട്ടുകൊണ്ട് പീഡന സംഭവം ഉയര്‍ന്നത്.

വര്‍ക്കലയില്‍ പത്തൊന്‍പതുകാരിയായ ദലിത് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി

തിരുവനന്തപുരം വര്‍ക്കലയില്‍ ദലിത് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. വര്‍ക്കല മെഡിക്കല്‍ മിഷനിലെ പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയാണ് ബലാല്‍ത്സംഗത്തിനിരയായത്. വര്‍ക്കല അയന്തിക്ക് സമീപം റെയില്‍വേ ട്രാക്കിനു സമീപം ഓട്ടോയിലാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി.

പെരുമ്പാവൂരില്‍ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥി ജിഷയുടെ വാര്‍ത്തകളുടെ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും സംസ്ഥാനത്തെ നാണക്കേടിലേക്ക് തള്ളിവിട്ടുകൊണ്ട് പീഡന സംഭവം ഉയര്‍ന്നത്. ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളെ ഇന്നു വൈകുന്നേരം പൊലീസ് കണ്ണൂരില്‍ നിന്നും പിടികൂടിയിരുന്നു. ജിഷയുടെ അയല്‍വാസായായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

ജിഷയ്ക്കും കുടുംബത്തിനും നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം കേരളക്കരയില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.