ബംഗ്ലാദേശില്‍ റോണു ചുഴലിക്കാറ്റ്; 24 പേര്‍ മരിച്ചു

അഞ്ച് ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

ബംഗ്ലാദേശില്‍ റോണു ചുഴലിക്കാറ്റ്; 24 പേര്‍ മരിച്ചു

ധാക്ക: ശ്രീലങ്കയിലെ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും പിന്നാലെ ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ്. ബംഗ്ലാദേശിന്റെ തെക്കന്‍ തീരത്ത് വീശിയടിച്ച റോണു ചുഴലിക്കാറ്റില്‍ 24 പേരാണ് ഇതുവരെ മരിച്ചത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ പ്രളയും കനത്ത നാശനഷ്ടമാണ് ബംഗ്ലാദേശ് തീരപ്രദേശത്ത് വിതച്ചിരിക്കുന്നത്. അഞ്ച് ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

മണിക്കൂറില്‍ 88 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ബോല, നൊഖാലി, കോക്സ് ബസാര്‍ ജില്ലകളിലും വന്‍ നാശനഷ്ടങ്ങളുണ്ടായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുഴലിക്കാറ്റില്‍ ചിറ്റഗോംഗില്‍ 9 പേര്‍ കൊല്ലപ്പെട്ടു.

Read More >>