കൊടും മരുഭുമി മധ്യത്തിലെ നീലജലാശയം; പ്രകൃതിയുടെ വലിയ അത്ഭുതമായി നിലകൊള്ളുകയാണ് ഈ ക്രെസന്റ് തടാകം

പൂര്‍ണ്ണമായി മണല്‌കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഈ മരുഭൂമിയിലെ മരപച്ചയ്ക്ക് സമീപത്തായി പുരാധനമായ ഒരു ചൈനീസ് പകോഡയും കാണാവുന്നതാണ്. പ്രകൃതിയുടെ ഈ അപൂര്‍വ്വ നിര്‍മ്മിതി കണാന്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് എത്തുന്നത്.

കൊടും മരുഭുമി മധ്യത്തിലെ നീലജലാശയം; പ്രകൃതിയുടെ വലിയ അത്ഭുതമായി നിലകൊള്ളുകയാണ് ഈ ക്രെസന്റ് തടാകം

കടല്‍പോലെ പരന്നുകടിക്കുന്ന മരുഭൂമിയുടെ മധ്യത്തായി ഒരു നീലജലാശയം. പ്രകൃതിയുടെ അത്ഭുതമായി നിലകൊള്ളുകയാണ് ചൈനയിലെ ക്രസന്റ് തടാകം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മഴ ലഭിക്കുന്നയിടമാണ് ഡന്‍ഹുആങ്ങ് മരുഭൂമി. ഇവിടെ അര്‍ദ്ധചന്ദ്രാകൃതിയില്‍ നിലകൊള്ളുന്ന ക്രെസന്റ് തടാകത്തിന് 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

വടക്ക്-പടിഞ്ഞാറന്‍ ചൈനയിലെ ഡന്‍ഹുആങ്ങ് നഗരിയില്‍ നിന്നും ആറ് കിലോമീറ്റര്‍ തെക്കോട്ട് മാറിയാണ് ക്രെസന്റ് തടാകം സ്ഥിതി ചെയ്യുന്നത്. പൂര്‍ണ്ണമായി മണല്‍ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഈ മരുഭൂമിയിലെ മരുപച്ചയ്ക്ക് സമീപത്തായി പുരാധനമായ ഒരു ചൈനീസ് പകോഡയും കാണാവുന്നതാണ്. പ്രകൃതിയുടെ ഈ അപൂര്‍വ്വ നിര്‍മ്മിതി കണാന്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് എത്തുന്നത്.


പ്രകൃതിദത്തമായ ശുദ്ധജലമാണ് ക്രസന്റ് തടാകത്തിന്റെ പ്രത്യേകത. 218 മീറ്റര്‍ നീളവും 54 മീറ്റര്‍ വീതിയുമുള്ള ക്രെസന്റ് തടാകം ചൈനയിലെ ഏറ്റവും വലിയ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. തടാകത്തിന്റെ ദൃശ്യഭംഗിയും ഒട്ടകപുറത്ത് കയറിയുള്ള മരുഭൂമി യാത്രയുമൊക്കെ സഞ്ചാരികളെ ഇവിമടക്ക് ആകര്‍ഷിക്കുന്നു. ഉഷ്ണകാലത്ത് അസഹനീയ ചൂടും ശൈത്യകാലത്ത് അപാര തണുപ്പുമാണ് ഡന്‍ഹുആങ്ങ് മരുഭൂമിയിലെ കാലാവസ്ഥ. അതിനാല്‍ ഇവ രണ്ടുമല്ലാത്ത കാലവസ്ഥയാണ് സഞ്ചാരശ്രേഷ്ടം. സഞ്ചാരികള്‍ക്കായി ഗൈഡുമാരും സൊവനീയര്‍ ശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

പക്ഷേ ആഗോള താപനം മൂലമുണ്ടായ കാലാവസ്ഥ വ്യതിയാനം ക്രസന്റ് തടാകത്തിലെ ജലനിര്പിനേയും സ്വാധീനിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇപ്പോള്‍ ക്രെസന്റ് തടാകത്തിലെ ജലനിരപ്പ് താഴ്ന്നു വരികയാണ്. 1960ല്‍ ശരാശരി അഞ്ച് മീറ്റര്‍ ആഴമുണ്ടായിരുന്ന തടാകത്തിന്റെ ജലനിരപ്പ് 1990 ആയപ്പോഴേക്കും ഒരു മീറ്ററില്‍ താഴെയായിക്കഴിഞ്ഞു. ഭൂയിഷ്ഠിത നശിച്ച് മരുഭൂമി വ്യാപിച്ചുകൊണ്ടിരിക്കുന്നതാണ് ക്രസന്റ് തടാകത്തിനേയും ബാധിച്ചിരിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ദര്‍ പറയുന്നു.

ചൈനീസ് സര്‍ക്കാര്‍ ക്രെസന്റ് തടാകത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2006 മുതല്‍ ജലനിരപ്പ് താഴുന്നതിനനുസരിച്ച് കൃതൃമമായി ശുദ്ധജലം തടാകത്തില്‍ ചേര്‍ക്കുന്നുണ്ട്. കൂടാതെ മരുഭൂമിവത്കരണം തടഞ്ഞ് പച്ചപ്പ് നിലനിര്‍ത്തുന്നതിനായി 'ഹരിതഭിത്തി' എന്ന പേരില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും ചൈനീസ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. കണ്ണിന് കുളിര്‍മ്മയേകുന്ന അത്ഭുതകരമായ അനുഭവമായ ക്രസന്റ് തടാകത്തിനെ സൂക്ഷ്മമായി സംരക്ഷിക്കുവാന്‍ തന്നെയാണ് ചൈനീസ് സര്‍ക്കാരിന്റെ ശ്രമം.

Read More >>