സിപിഐഎം മന്ത്രി പട്ടികയായി; പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകും

തോമസ് ഐസക്,ഇ പി ജയരാജന്‍, എ കെ ബാലന്‍, ടിപി രാമകൃഷ്ണന്‍,ജി സുധാകരന്‍, സി രവീന്ദ്ര നാഥ്, ജെ മേഴ്‌സുക്കുട്ടിയമ്മ,കെ.ടി ജലീല്‍, കെ കെ ശൈലജ, , കടകംപളളി സുരേന്ദ്രന്‍ എന്നിവര്‍ മന്ത്രിമാരാകും.

സിപിഐഎം മന്ത്രി പട്ടികയായി; പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകും

തിരുവനന്തപുരം: സിപിഐഎം മന്ത്രിപ്പട്ടികയായി. തോമസ് ഐസക്,ഇ പി ജയരാജന്‍, എ കെ ബാലന്‍, ടിപി രാമകൃഷ്ണന്‍,ജി സുധാകരന്‍, സി രവീന്ദ്ര നാഥ്, ജെ മേഴ്‌സുക്കുട്ടിയമ്മ,കെ.ടി ജലീല്‍, കെ കെ ശൈലജ, എ.സി മൊയ്തീന്‍ , കടകംപളളി സുരേന്ദ്രന്‍ എന്നിവര്‍ മന്ത്രിമാരാകും. പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകും.

സിപിഐ മന്ത്രിമാരുടെ കാര്യം ഇന്ന് വൈകീട്ടോടെ വ്യക്തമാകും. മന്ത്രിമാരെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. എന്നാല്‍ 5 മന്ത്രി സ്ഥാനം വേണമെന്ന് സിപിഐ ആവശ്യപ്പെടാനാണ് സാധ്യത. തൊഴില്‍ വകുപ്പ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രധാന വകുപ്പുകള്‍ സിപിഐ ആവശ്യപ്പെട്ടേക്കും.

പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 20 അംഗ മന്ത്രിസഭ ചുമതലയേല്‍ക്കാനാണ് സാധ്യത

Story by