കള്ളവോട്ടിന് ശ്രമിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

ജില്ലയിൽ വോട്ടിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഐ(എം) വട്യറ ബ്രാഞ്ച് സെക്രട്ടറി ഷിജു അറസ്റ്റിൽ

കള്ളവോട്ടിന് ശ്രമിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കണ്ണൂർ: ജില്ലയിൽ വോട്ടിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഐ(എം) വട്യറ ബ്രാഞ്ച് സെക്രട്ടറി ഷിജു അറസ്റ്റിൽ.  വട്യറ ബൂത്തിൽ ബൂത്തിനകത്തു മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. മറ്റൊരു സംഭവത്തിൽ പ്രസൈഡിങ് ഓഫിസറിന്റെ പരാതിയെ തുടർന്ന് സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈസ്റ്റ് കതിരൂർ യുപി സ്കൂൾ 34-ാം നമ്പർ ബൂത്തിൽ കേന്ദ്രസേനാംഗങ്ങളും സിപിഎം പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. ഇടതു സ്ഥാനാർഥി കെ.കെ.ശൈലജയെത്തിയാണു പ്രശ്നം പരിഹരിച്ചത്. ഒരാൾ മുന്നു തവണ വോട്ടു ചെയ്യാനെത്തിയപ്പോൾ തടഞ്ഞുവെന്നു കേന്ദ്രസേനാംഗങ്ങളുടെ വിശദീകരണം.

ഓപ്പൺ വോട്ടു ചെയ്യാനെത്തിയയാളെ കേന്ദ്രസേനാംഗം തടഞ്ഞുവെന്നു സ്ഥാനാർഥി കെകെ ശൈലജയും ആരോപിച്ചു. പൊലീസും പോളിങ് ഉദ്യോഗസ്ഥരും സഹായിച്ചില്ലെന്നു കേന്ദ്രസേനാംഗങ്ങൾക്കു പരാതി. രാവിലെ മുതൽ ഇവിടെ സംഘർഷാവസ്ഥയുണ്ടായിരുന്നു.