സിപിഐ മന്ത്രിമാരുടെ പട്ടികയായി; മുല്ലക്കര രത്‌നാകരനും സി ദിവാകരനും പട്ടികയില്‍ ഇല്ല

മുല്ലക്കരയേയും ദിവാകരനേയും ഒഴിവാക്കിയതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

സിപിഐ മന്ത്രിമാരുടെ പട്ടികയായി; മുല്ലക്കര രത്‌നാകരനും സി ദിവാകരനും പട്ടികയില്‍ ഇല്ല

തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ മുല്ലക്കര രത്‌നാകരനേയും സി ദിവാകരനേയും ഒഴിവാക്കി സിപിഐ മന്ത്രിമാരുടെ പട്ടിക. നാല് പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. വിഎസ്. സുനില്‍ കുമാര്‍, പി തിലോത്തമന്‍, ഇ ചന്ദ്രശേഖരന്‍, കെ രാജു എന്നിവരാണു മന്ത്രിമാര്‍.

സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇ ചന്ദ്രശേഖരനെ തെരഞ്ഞെടുത്തു. ഏറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സിപിഐ മന്ത്രിപ്പട്ടിക തയ്യാറാക്കിയത്. മുല്ലക്കരയേയും ദിവാകരനേയും ഒഴിവാക്കിയതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ യോഗത്തില്‍നിന്ന് മുല്ലക്കര രത്‌നാകരന്‍ വിട്ടുനിന്നതായാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രിമാരായ ദിവാകരനേയും മുല്ലക്കര രത്നാകരനേയും മന്ത്രിമാരാക്കണെന്ന് യോഗത്തില്‍ ശക്തമായി വാദം ഉയര്‍ന്നിരുന്നു. ചിറയിന്‍കീഴ് എംഎല്‍എ വി ശശിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Read More >>