പി ജയരാജന്റെ ഹര്‍ജി തള്ളി

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടി സിപിഐ(എം) നേതാവ് പി.ജയരാജന്‍ നല്‍കിയ ഹര്‍ജി തള്ളി.ഈ മാസം 17,18 തീയതികളില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പി ജയരാജന്റെ ഹര്‍ജി തള്ളി

തലശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടി സിപിഐ(എം) നേതാവ് പി.ജയരാജന്‍ നല്‍കിയ ഹര്‍ജി തള്ളി. തലശേരി സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഈ മാസം 17,18 തീയതികളില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധന പ്രകാരമാണ് കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് മാസത്തേക്കോ അല്ലെങ്കില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരേയോ ജില്ലയില്‍ പ്രവേശിക്കരുതെന്നായിരുന്നു നിബന്ധന.

Read More >>