ചിയേർസ് ! പക്ഷെ, ഒരു നിമിഷം..

ജീവിതത്തിന്റെ മദ്ധ്യാഹ്നം മദ്യത്തിൽ ഹോമിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചു വരുന്നതായിയാണ് കണക്ക്.

ചിയേർസ് ! പക്ഷെ, ഒരു നിമിഷം..

മദ്യപിക്കും മുമ്പ് ഇനി ഒരു ചെറിയ ശ്രദ്ധയൊക്കെയാകാം. മദ്യസേവയിൽ താൽപര്യമുള്ള മധ്യവയസ്സ് പിന്നിടുന്ന മിക്ക പുരുഷൻമാരും, ഉപഭോഗിക്കുന്ന മദ്യത്തിന്റെ അളവ് അനുവദനീയമായതിലും ഏറെയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

45 മുതൽ 65 വയസ്സുവരെയുള്ളവരുടെ ഇടയിൽ ഡ്രിങ്കാവെയർ നടത്തിയ ലോക സർവ്വേയിലാണ് ഈ കണക്കുകൾ ലഭ്യമായത്.

ഈ പ്രായത്തിലുള്ളവർക്ക് ഒരു ആഴ്ചയിൽ അനുവദനീയമായ മദ്യത്തിന്റെ അളവ് 7 പൈന്റാണെന്നിരിക്കെ 44% (35 മില്യൺ പുരുഷൻമാർ) മാരുടെ ഇപ്പോഴത്തെ ശരാശരി മദ്യ ഉപഭോഗം 18 പൈന്റാണെന്നാണ് കണക്ക്. അനുവദനീയത്തിലും ഏകദേശം ഇരട്ടിയി

ലധികം! 8 ലക്ഷത്തോളം പുരുഷൻമാർ ആഴ്ചയിൽ 25 പൈന്റ് വരെ സേവിക്കുന്നുണ്ട്.


മധ്യവയസ്ക്കരായ ഇവർക്ക് മദ്യപാനം ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്നു എന്ന് ഡ്രിങ്കാവേയർ ചീഫ് എക്സിക്യൂട്ടീവ് ഹിൻഡാൽ പറഞ്ഞു. ഇവരിൽ പകുതി ശതമാനവും സ്വന്തം സന്തോഷത്തിനും, സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനത്തിനുമായിട്ടാണ് മദ്യപിക്കുന്നത്. എന്നാൽ 44 % ആളുകളും പാർട്ടികളിലും, സുഹൃത്ത് സംഗമങ്ങളിലും കമ്പനി നൽകുന്നതിന് വേണ്ടിയാണ് മദ്യസേവ നടത്തുന്നതെന്നും സർവ്വേ പറയുന്നു.

ഇവർക്ക് നൽകാൻ ഡ്രിങ്കാവേയറിന് ഒരു ചെറിയ ഉപദേശം ഉണ്ട്. ഇപ്പോൾ സേവിക്കുന്നതിലും ഒരു പെഗ് ദിവസവും കുറച്ചു കുടിച്ചാൽ പോലും, ആരോഗ്യത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാകും. രക്തസമ്മർദ്ദം കുറയുവാനും, അമിതവണ്ണം കുറയ്ക്കുവാനും ഇത് മൂലം സാധിക്കും. കൂടാതെ മാനസികമായി ഉണ്ടാവുന്ന ആത്മവിശ്വാസത്തിലും പ്രകടമായ മുന്നേറ്റം ഉണ്ടാകും.

മദ്യപാനം ക്ഷണിച്ചു വരുത്തുന്ന രോഗങ്ങൾ ശരീരം പ്രകടമാക്കാത്തിടത്തോളം, ഇവർ അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാൻമാരാകുന്നില്ല. മദ്യത്തിന്റെ അളവ് നിയന്ത്രണത്തിലാക്കുന്നവർക്ക് അവരുടെ ആരോഗ്യവുമായി ഏറെ സന്ധി ചെയ്യുവാൻ കഴിയുന്നുണ്ട്.

രാജ്യത്ത് വർദ്ധിച്ചു വരുന്ന ഡി. അഡിക്ഷൻ സെൻററുകളുടെ എണ്ണവും മദ്യ ഉപഭോഗത്തിന്റെ ഉയർന്ന തോതാണ് കാണിക്കുന്നത്. മധ്യവയസ്സരായ സ്ത്രീകളിലും മദ്യത്തിന്റെ ഉപഭോഗം വർദ്ധിച്ചു വരുന്നതായാണ് കണക്ക്.

നിങ്ങൾ മദ്യത്തിന് അടിമയാണോ എന്നറിയാൻ 4 കാര്യങ്ങൾ.

1) നിങ്ങളുടെ ആഘോഷങ്ങളെല്ലാം മദ്യസൽക്കാരത്തെ ചുറ്റിപറ്റിയായിരിക്കും. അടുത്ത സൽക്കാര സദസ്സ് എവിടെയാകും എന്ന് നിങ്ങൾ ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്.

2) മദ്യപിക്കാതിരിക്കുവാൻ കഴിയുന്നില്ല. തുടങ്ങിയാൽ അവസാനിപ്പിക്കണം എന്നു തോന്നാറുമില്ല. ഒന്നുകൂടി എന്ന പ്രലോഭനത്തിൽ വീണ്ടും തുടരുന്നു.

3) മദ്യ സേവയില്ലാതെ സന്ധ്യകൾ കടന്നു കിട്ടാൻ നന്നെ പാടുപെടുന്നു.അൽപ്പമെങ്കിലും എന്ന ചിന്ത വിടാതെ പിന്തുടരുന്നു.


4) മദ്യപാനം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ശരീരം അനുവദിക്കുന്നില്ല. മദ്യപിക്കാതെ വരുമ്പോൾ വിയർപ്പ്, വിറയൽ, ഛർദ്ദി തുടങ്ങിയവയുണ്ടാവുക.

ഇതൊക്കെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ശരിയായ വൈദ്യസഹായം തേടുവാൻ സമയമായിരിക്കുന്നു. തല്ലിക്കെടുത്തുന്ന ജീവിതം നിങ്ങളുടെ മാത്രം സ്വന്തമല്ലെല്ലോ ... അവയക്ക് മറ്റു ചിലരും അവകാശികളായി ഉണ്ടെന്ന് ഓർക്കുക.