ഉത്തരാഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

34 പേരാണ് സര്‍ക്കരിന് അനുകൂലമായി വോട്ട് ചെയ്തത്. 28 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഒരു ബിജെപി എംഎല്‍എയും കോണ്‍ഗ്രസിന് വോട്ട് ചെയ്തു.

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 34 പേരാണ് സര്‍ക്കരിന് അനുകൂലമായി വോട്ട് ചെയ്തത്. 28 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഒരു ബിജെപി എംഎല്‍എയും കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ഫലം  മുദ്രവച്ച കവറില്‍ സുപ്രീംകോടതിക്ക് ഇന്ന് തന്നെ കൈമാറും. സുപ്രീംകോടതിയുടെ വിലക്ക് ഉള്ളതിനാല്‍ അയോഗ്യരാക്കിയ ഒന്‍പത് എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

നേരത്തെ വോട്ടെടുപ്പിന്റെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് എംഎല്‍എ ആയ രേഖ

ആര്യ കൂറുമാറിയിരുന്നു. എന്നാല്‍ ബിജെപി എംഎല്‍എ ആയ ഭീം ലാല്‍ ആര്യ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് ബിഎസ്പി എംഎല്‍എമാരുടേയും രണ്ട് സ്വതന്ത്ര എംഎല്‍എമാരുടേയും പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു. 9 വിമതര്‍ അയോഗ്യരാക്കപ്പെട്ടതോടെ 27 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ഒരാള്‍ കൂറുമാറി. ബിജെപിക്ക് 28 അംഗങ്ങളാണുള്ളത്.

വിശ്വാസ വോട്ടെടുപ്പ് കോണ്‍ഗ്രസ് നേടി എന്നും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഒപ്പമാണെന്നും ഹരീഷ് റാവത്ത് പ്രതികരിച്ചു. വിധി അംഗീകരിക്കുന്നു എന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി പറഞ്ഞു. വോട്ടെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു.

കഴിഞ്ഞ മാസം ധനബില്‍ വോട്ടിനെടുത്തപ്പോള്‍ ഒന്‍പത് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ബില്ലിന് എതിരെ വോട്ട് ചെയ്തതോടെ ആണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. മാത്രമല്ല ഒന്‍പത് എംഎല്‍എമാര്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുകയും ചെയ്തു. 70 അംഗ നിയമസഭയില്‍ 36 എംഎല്‍എമാരുടെ പിന്തുണയോടെ ആണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

Story by