കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയം തടയാന്‍ കോണ്‍ഗ്രസ് സിപിഐ(എം)ന് വോട്ട് നല്‍കി സഹായിച്ചിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ചക്കൊരത്തുകുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി തങ്ങള്‍ വോട്ടുമറിച്ചു നല്‍കിയെന്ന് അബു പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയം തടയാന്‍ കോണ്‍ഗ്രസ് സിപിഐ(എം)ന് വോട്ട് നല്‍കി സഹായിച്ചിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു

വര്‍ഗീയ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന ഏറ്റുവാങ്ങിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു വിവാദ പ്രസ്താവനകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ചക്കൊരത്തുകുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി തങ്ങള്‍ വോട്ടുമറിച്ചു നല്‍കിയെന്ന് അബു പറഞ്ഞു.

ബിജെപി ജയിക്കാതിരിക്കാനായിരുന്നു ഇതെന്നും എക്കാലത്തും വര്‍ഗീയകക്ഷികളെ എതിര്‍ത്ത ചരിത്രം കോണ്‍ഗ്രസിന്റെതാണെന്നും അദ്ദഹേം പറഞ്ഞു. സിപിഎമ്മില്‍നിന്ന് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഈ വാര്‍ഡില്‍ നിന്നും ജയിച്ചത് കോണ്‍ഗ്രസ് വോട്ടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


പ്രസ്തുത വാര്‍ഡില്‍ എം. ജഗന്നാഥായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ജെഡിയുവിലെ ടി. ജയാനന്ദന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. മത്സരത്തിനൊടുവില്‍ ഫലം വന്നപ്പോള്‍ 34 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ജെഡിയു സ്ഥാനാര്‍ത്ഥി ജയാനന്ദന് നേടാനായത് കേവലം 316 വോട്ടുകള്‍ മാത്രമായിരുന്നു.

യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയതാണ് എല്‍ഡിഎഫ് ജയിക്കാന്‍ കാരണമെന്ന് ആരോപണമുണ്ടായിരുന്നു. അതിനെ ശരിവെയ്ക്കുന്നതാണ് അബുവിന്റെ പ്രസ്താവന. കോഴിക്കൊട് നോര്‍ത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാര്‍ ബിജെപിയുമായി സഖ്യത്തിലാണെന്നും അബു ആരോപിച്ചു.

Read More >>