തമിഴ് വോട്ടർമാരെ കേരളത്തിലെത്തിച്ചു; മണിക്ക് എതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

വോട്ടർമാരെ തടയരുതെന്ന് കോടതിയുത്തരവുണ്ടെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ വാദം.

തമിഴ് വോട്ടർമാരെ കേരളത്തിലെത്തിച്ചു; മണിക്ക് എതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

ഇടുക്കി:തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഉടുമ്പുന്‍ച്ചോല നിയമസഭ മണ്ഡലം സ്ഥാനാര്‍ഥി എംഎം മണി തമിഴ്‍ വോട്ടര്‍മാരെ കേരളത്തിൽ എത്തിച്ചുവെന്ന് ആരോപണം.

തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങള്‍ ഉടുമ്പൻചോലയിലെ ഇടതു സ്ഥാനാർഥി എം.എം. മണി ബലംപ്രയോഗിച്ച് അതിര്‍ത്തി കടത്തിയെന്ന ആരോപണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുകയും തുടര്‍ന്ന് കോണ്‍ഗ്രസ്-സിപിഐ(എം) പ്രവര്‍ത്തകര്‍ തമ്മില്‍ ഇടുക്കി ബോഡിമെട്ട് ചെക്പോസ്റ്റില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു.


തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് നിരവധി വാഹനങ്ങളെത്തുന്നുവെന്ന് കാണിച്ച് ഇടുക്കി ‍ഡിസിസി ഭാരവാഹികൾ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പരാതി കൂടുതലായതിനെ തുടർന്ന് പൊലീസ് സ്വകാര്യ വാഹനങ്ങൾ അതിർത്തി കടന്നു വരികയോ പോവുകയോ വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ട്രിപ്പ് നടത്തിയിരുന്ന ജീപ്പുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടയാൻ‌ തീരുമാനിച്ചിരുന്നു. ഇതിന് ശേഷം നൂറോളം വാഹനങ്ങൾ ചെക്ക് പോസ്റ്റിന് സമീപം പിടിച്ചിട്ടു. വാഹനങ്ങൾ തടയുന്നതിനായി കോൺഗ്രസ്-യൂത്ത്കോൺഗ്രസ്-കെഎസ്‍യു പ്രവർത്തകർ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇവരും ഇടതുപക്ഷ പ്രവർത്തകരും തമ്മിലാണ് പ്രശ്നമുണ്ടായത്.

വോട്ടർമാരെ തടയരുതെന്ന് കോടതിയുത്തരവുണ്ടെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ വാദം.