അപകടത്തില്‍പ്പെട്ട യുവാക്കളെ നടന്‍ സൂര്യ മര്‍ദ്ദിച്ചതായി ആരോപണം

അപകടം മൂലമുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട നടന്‍ സൂര്യ യുവാക്കളെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചെന്ന് പരാതി. ചെന്നൈ തിരുവിക പാലത്തിന് സമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

അപകടത്തില്‍പ്പെട്ട യുവാക്കളെ നടന്‍ സൂര്യ മര്‍ദ്ദിച്ചതായി ആരോപണം

അപകടം മൂലമുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട നടന്‍ സൂര്യ യുവാക്കളെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചെന്ന് പരാതി. ചെന്നൈ തിരുവിക പാലത്തിന് സമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ലെനിന്‍ മാനുവല്‍ , പ്രേം കുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്‍പില്‍ സഞ്ചരിച്ചിരുന്ന ഒരു കാറില്‍ ചെന്നിടിയ്ക്കുകയായിരുന്നു. ഒരു  സ്ത്രീയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടം നടന്നതിന് അര കി.മീ അപ്പുറം അടയാര്‍ കര്‍പഗം ലൈനില്‍ താമസിക്കുന്ന സൂര്യ അതുവഴി കടന്നുപോവുകയും തന്റെ  വാഹനം നിര്‍ത്തി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.

തങ്ങള്‍ക്ക് മുന്‍പേ കാര്‍ ഓടിച്ചിരുന്ന സ്ത്രീ പെട്ടെന്ന് ബ്രേക്ക് ചവുട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ലെനിന്‍ മാനുവല്‍ പറയുന്നു. "ഞങ്ങളുടെ ബൈക്കിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നല്‍കണമെന്ന് കാറോടിച്ച സ്ത്രീയോട് മാന്യമായി സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ സൂര്യ ഇടപെടുകയും സ്ത്രീയെ ശല്യപ്പെടുത്തുന്നു എന്നാരോപിച്ച് ഞങ്ങളെ കൈയേറ്റം ചെയ്യുകയായിരുന്നു " യുവാക്കള്‍ പറയുന്നു.

എന്നാല്‍ സംഭവം മറ്റൊരു തരത്തിലാണ് നടതെന്നാണ് സൂര്യയുടെ മാനേജരുടെ വാദം."അടയാറിന് സമീപമുണ്ടായ അപകടത്തില്‍ യുവാക്കളുടെ ബൈക്ക് ഒരു മുതിര്‍ന്ന സ്ത്രീ ഓടിച്ച കാറില്‍ ഇടിയ്ക്കുകയായിരുന്നു. യുവാക്കള്‍ അവരോട് നടുറോഡില്‍ അപമര്യാദയായി പെരുമാറുന്നത് കണ്ട സൂര്യ വാഹനം നിര്‍ത്തി വിഷയത്തില്‍ ഇടപെട്ടു എന്നത് സത്യമാണ്. എന്നാല്‍ ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറുന്നത് ശരിയാണോ എന്ന് അവരോട് ചോദിക്കുകയാണ് അദ്ദേഹം ചെയ്തത്. വിവരം ഉടന്‍തന്നെ പൊലീസിനെ അറിയിച്ച ശേഷം തന്റെ സഹായിയെ അവിടെ നിര്‍ത്തി അദ്ദേഹം മടങ്ങുകയും ചെയ്തു. സൂര്യയുടെ അസാന്നിധ്യം മുതലെടുത്താണ് അവര്‍ അദ്ദേഹത്തിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.’ മാനേജര്‍ വിശദീകരിക്കുന്നു.

Story by