ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫിന്റെ പരാതി

ഒരാള്‍ ഒന്നില്‍ കൂടുതല്‍ ബൂത്തുകളില്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആണ് പരാതി നല്‍കിയത്. ധര്‍മ്മടത്തെ അഞ്ച് ബൂത്തുകളില്‍ ഉച്ചയ്ക്ക് ശേഷം വ്യാപകമായി കള്ളവോട്ട് നടന്നു എന്നാണ് പരാതി. 5000 ല്‍ അധികം കള്ളവോട്ട് നടന്നെന്നാണ് പരാതി.

ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫിന്റെ പരാതി

തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപണം. തുടര്‍ന്ന് ബൂത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വീഡിയോ റെക്കോര്‍ഡിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ചു. കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ സഹിതം യുഡിഎഫ് സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ ബൂത്തുകളില്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആണ് പരാതി നല്‍കിയത്. ധര്‍മ്മടത്തെ അഞ്ച് ബൂത്തുകളില്‍ ഉച്ചയ്ക്ക് ശേഷം വ്യാപകമായി കള്ളവോട്ട് നടന്നു എന്നാണ് പരാതി. 5000 ല്‍ അധികം കള്ളവോട്ട് നടന്നെന്നാണ് പരാതി.

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. പരാജയ ഭീതിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചതെന്നും ജയരാജന്‍ പറഞ്ഞു.