ബാബറി മസ്ജിദ് തകര്‍ത്തതിന് പകരം വീട്ടുമെന്ന് ഐ എസ്

22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്നലെയാണ് പുറത്ത് വിട്ടത്. ഇന്ത്യന്‍ വംശജരായ അഞ്ച് പേര്‍ സിറിയയില്‍ പരിശീലനം നടത്തുന്നതും വീഡിയോയിലുണ്ട്. അഞ്ച് പേരും 2014 ല്‍ ആണ് ഐഎസില്‍ ചേര്‍ന്നത്. ഇതില്‍ ഒരാള്‍ താനെ സ്വദേശിയായ ഫഹദ് തന്‍വീര്‍ ഷെയ്ഖാണ്

ബാബറി മസ്ജിദ് തകര്‍ത്തതിന് പകരം വീട്ടുമെന്ന് ഐ എസ്

കശ്മീരില്‍ മുസ്ലീങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ക്കും ബാബറി മസ്ജിദ് പൊളിച്ചതിനും ഗുജറാത്തിലും മുസഫര്‍ നഗറിലും വര്‍ഗീയ കലാപം നടത്തിയതിനും പകരം വീട്ടുമെന്ന് തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസ്. ഐഎസ് പുറത്തിറക്കിയ വീഡിയോയിലാണ് ഭീഷണി സന്ദേശമുള്ളത്. 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്നലെയാണ് പുറത്ത് വിട്ടത്. ഇന്ത്യന്‍ വംശജരായ അഞ്ച് പേര്‍ സിറിയയില്‍ പരിശീലനം നടത്തുന്നതും വീഡിയോയിലുണ്ട്.

അഞ്ച് പേരും 2014 ല്‍ ആണ് ഐഎസില്‍ ചേര്‍ന്നത്. ഇതില്‍ ഒരാള്‍ താനെ സ്വദേശിയായ ഫഹദ് തന്‍വീര്‍ ഷെയ്ഖാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഫഹദ് അബു അംറ അല്‍ ഹിന്ദി എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. നേരത്തെ ഇന്ത്യന്‍ മുഹാഹിദീനില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും ഇന്നലെ പുറത്തു വിട്ട വീഡിയോയിലുണ്ട്.

ഇന്ത്യ ഉപേക്ഷിച്ചു വന്ന് ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വീഡിയോ ആഹ്വാനം ചെയ്യുന്നു. ഇതാദ്യമായാണ് ഇന്ത്യയെ ലക്ഷ്യം വച്ച് ഐഎസ് വീഡിയോ പുറത്തു വിടുന്നത്.

Story by