മലയാളികള്‍ ഒന്ന് ഒത്തുപടിച്ചാല്‍ അടുത്ത ആന്‍ഡ്രോയിഡ് വെര്‍ഷന് കേരളത്തിന്റെ സ്വന്തം നെയ്യപ്പത്തിന്റെ പേരിടാം

ഓണ്‍ലൈന്‍ വഴിയുള്ള ഏത് കാര്യത്തിനും മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ വിചാരിച്ചാല്‍ ഒരു പക്ഷേ വരുന്ന ആനഡ്രോയിഡ് വെര്‍ഷന്റെ പേര് 'ആന്‍ഡ്രോയിഡ് നെയ്യപ്പം' എന്നായിരിക്കും...

മലയാളികള്‍ ഒന്ന് ഒത്തുപടിച്ചാല്‍ അടുത്ത ആന്‍ഡ്രോയിഡ് വെര്‍ഷന് കേരളത്തിന്റെ സ്വന്തം നെയ്യപ്പത്തിന്റെ പേരിടാം

മലയാളികള്‍ ഒന്ന് ഒത്തുപടിച്ചാല്‍ അടുത്ത ആന്‍ഡ്രോയിഡ് വെര്‍ഷന് മലയാളികളുടെ സ്വന്തം നെയ്യപ്പത്തിന്റെ പേരിടാം. സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിനിലാണ് 'നെയ്യപ്പ'ത്തിന്റെ പേരും ഉയര്‍ന്നുവന്നിട്ടുള്ളത്. പുതിയ പതിപ്പിന് നെയ്യപ്പം എന്ന പേര് നല്‍കണമെന്നാവശ്യപ്പെട്ടാണ് മലയാളികള്‍ ക്യാംപെയിന്‍ നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഗൂഗിള്‍ സിഇഒ യും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചെയുടെ പ്രസ്താവനയാണ് നെയ്യപ്പത്തെ ഉയര്‍ത്തിക്കാട്ടാന്‍ മലയാളികള്‍ക്ക് പ്രചോദനമായത്. സുന്ദര്‍ പിച്ചെയോട് അന്ന് ആന്‍ഡ്രോയിഡിന് ഇന്ത്യന്‍ ഭക്ഷണത്തിന്റെ പേര് നല്‍കുമോ എന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചിരുന്നു. ഇതിനെപ്പറ്റി സ്വന്തം അമ്മയുടെ അഭിപ്രായം ആരാഞ്ഞശേഷം പേര് നിര്‍ണയിക്കാന്‍ ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ പോള്‍ നടത്തുമെന്നായിരുന്നു സുന്ദര്‍ പിച്ചെ അന്ന് പറഞ്ഞത്.


ഇപ്പോള്‍ 'എന്‍' ല്‍ തുടങ്ങുന്ന ആന്‍ഡ്രോയിഡ് പതിപ്പിന് പേര് നിര്‍ദേശിക്കാന്‍ ഗൂഗിള്‍ ഓണ്‍ലൈന്‍ പോള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഇംഗ്ലീഷിലെ എന്‍ അക്ഷരത്തില്‍ ആരംഭിക്കുന്ന ഏതെങ്കിലും രുചിയേറിയ ഭക്ഷണത്തിന്റെ പേരായിരിക്കണമെന്നാണ് ഗൂഗിള്‍ നിബന്ധന വെച്ചിട്ടുള്ളത്. ഈ ലിസ്റ്റിലാണ് നെയ്യപ്പവും കടന്നുകൂടിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ഏത് കാര്യത്തിനും മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ വിചാരിച്ചാല്‍ ഒരു പക്ഷേ വരുന്ന ആനഡ്രോയിഡ് വെര്‍ഷന്റെ പേര് 'ആന്‍ഡ്രോയിഡ് നെയ്യപ്പം' എന്നായിരിക്കും.

ആന്‍ഡ്രോയിഡ് ഡൂനട്ട്, എക്ലയര്‍, ഫ്രോയോ,ജിഞ്ചര്‍ ബ്രെഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാര്‍ഷ്മെലോ എന്നിവയാണ് ആന്‍ഡ്രോയിഡിന്റെ മുന്‍ പതിപ്പുകള്‍. ഈ വര്‍ഷത്തെ ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഒട്ടേറെ പുതുമകളുള്ള ആന്‍ഡ്രോയിഡ് എന്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

Read More >>