ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്ന പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന് കലക്ടര്‍ രാജമാണിക്യം

ഈ സംഭവങ്ങള്‍ക്കുള്ള ആവേശം പത്തുദിവസമേ ഉണ്ടാകുള്ളു. അതുകഴിഞ്ഞാല്‍ ഈ ബഹളമുണ്ടാക്കുന്നവരാരും ആ അമ്മയേയും കുടുംബത്തേയും തിരിഞ്ഞുനോക്കാത്ത അവസ്ഥയാകുമെന്നും കലക്ടര്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.

ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്ന പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന് കലക്ടര്‍ രാജമാണിക്യം

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരില്‍ പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യം. കാണാനത്തുന്നവരില്‍ പലരും ഫോട്ടോഗ്രഫറെയോ വിഡിയോഗ്രാഫറെയോ കൂട്ടിയാണ് ആശുപത്രിയില്‍ എത്തുന്നത്. ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറ്റപ്പെടുത്തിലും തര്‍ക്കങ്ങളുമായി നിനല്‍ക്കുന്നു.

ഈ സംഭവങ്ങള്‍ക്കുള്ള ആവേശം പത്തുദിവസമേ ഉണ്ടാകുള്ളു. അതുകഴിഞ്ഞാല്‍ ഈ ബഹളമുണ്ടാക്കുന്നവരാരും ആ അമ്മയേയും കുടുംബത്തേയും തിരിഞ്ഞുനോക്കാത്ത അവസ്ഥയാകുമെന്നും കലക്ടര്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.

ജിഷയുടെ കുടുംബത്തെ സഹായിക്കാന്‍ പമനസ്ഥിതിയുള്ളവര്‍ എറണാകുളം ജില്ലാ കലക്ടറും ജിഷയുടെ അമ്മ രാജേശ്വരിയും ചേര്‍ന്ന് ആരംഭിച്ച ജോയിന്റ് അക്കൗണ്ടില്‍ തുകകള്‍ നിക്ഷേപിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:

അക്കൗണ്ട് നമ്പര്‍: 35748602803

പേര്: The District Collector, Ernakulam & Mrs.K.K.Rajeswari

ഐഎഫ്എസ്സി: SBIN0008661

മോഡ് ഓഫ് ഓപ്പറേഷന്‍: ജോയിന്റ് ഓപ്പറേഷന്‍

ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പെരുമ്പാവൂര്‍