കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദി ശങ്കരന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ആര്‍എസ്എസ്

ആദിശങ്കരന്റെ തത്ത്വങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നത് രാജ്യസ്നേഹം വര്‍ധിപ്പിക്കുമെന്നും നിവേദനത്തില്‍ പറയുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദി ശങ്കരന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ആര്‍എസ്എസ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദി ശങ്കരന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നല്‍കി. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പി പരമേശ്വരന്‍ സ്ഥാപിച്ച എന്‍ജിഒ നവോദയയും ഫെയ്ത്ത് ഫൗണ്ടേഷനും സംയുക്തമായാണ് നിവേദനം നല്‍കിയിരിക്കുന്നത്.

കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മയ്ക്കാണ് നിവേദനം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലും നേപ്പാളിലും ആദി ശങ്കര ടൂറിസ്റ്റ് സര്‍ക്യൂട്ടെന്ന ആശയം വിപുലീകരിക്കണമെന്നും നിവേദനത്തിലുണ്ട്. ശങ്കരാചാര്യനോടുള്ള ആദരസൂചകമായി മെയ് 11ന് ദേശീയ തത്ത്വജ്ഞാനി ദിനമായി ആചരിക്കണമെന്നതാണ് നിവേദനത്തിലെ മറ്റൊരു ആവശ്യം.

ആദിശങ്കരന്റെ തത്ത്വങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നത് രാജ്യസ്നേഹം വര്‍ധിപ്പിക്കുമെന്നും നിവേദനത്തില്‍ പറയുന്നു.

Read More >>