കല്‍ക്കരിപ്പാടം അഴിമതി കേസ് അട്ടിമറിച്ചതായി വെളിപ്പെടുത്തല്‍

കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങളുമായി സിബിഐ ഉദ്യോഗസ്ഥന്‍ രംഗത്ത്. കേസില്‍ അട്ടിമറി നടത്താന്‍ ചില മുതിര്‍ന്ന...

കല്‍ക്കരിപ്പാടം അഴിമതി കേസ് അട്ടിമറിച്ചതായി വെളിപ്പെടുത്തല്‍

Coal

കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങളുമായി സിബിഐ ഉദ്യോഗസ്ഥന്‍ രംഗത്ത്. കേസില്‍ അട്ടിമറി നടത്താന്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും കേസ് അട്ടിമറിക്കുന്നതിനായി വന്‍ തുകകള്‍ കൈമാറ്റം ചെയ്യപ്പെട്ടതായും അന്വേഷണ സംഘത്തിലുണ്്ടായിരുന്ന സിബിഐ ഓഫീസര്‍ ആരോപണം ഉന്നയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

കല്‍ക്കരി അഴിമതി കേസ് ഈ മാസം നാലിന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വെളിപ്പെടുത്തല്‍. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരുന്നു സിബിഐ കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ ക്രമക്കേട് നടക്കുന്നതായി അറിയിച്ചുകൊണ്്ട് സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയ്ക്കു കത്തെഴുതിയെങ്കിലും നടപടിയുണ്്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കത്ത് ലഭിച്ചതായി സിബിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് സിബിഐ നിലപാട്.

30 കമ്പനികള്‍ക്കായി 15 കല്‍ക്കരിപ്പാടങ്ങള്‍ 2007ല്‍ അനുവദിച്ചു നല്‍കിയതില്‍ അഴിമതിയുണെ്്ടന്ന ആരോപണങ്ങളുടെ അന്വേഷണം നടത്തിയതിന്റെ പേരിലാണ് പുതിയ ആരോപണങ്ങളുമായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തെത്തിയിട്ടുള്ളത്.