പൂട്ടിയ ബാറുകള്‍ തുറക്കില്ല: ടിപി രാമകൃഷ്ണന്‍

പൂട്ടിയ ഒരു ബാറും തുറക്കില്ല. മദ്യത്തിനെതിരെ വിപുലമായ ബോധവത്കരണം നടത്തുമെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.

പൂട്ടിയ ബാറുകള്‍ തുറക്കില്ല: ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന് ആവര്‍ത്തിച്ച് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. പൂട്ടിയ ഒരു ബാറും തുറക്കില്ല. മദ്യത്തിനെതിരെ വിപുലമായ ബോധവത്കരണം നടത്തുമെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ നിലവിലെ മദ്യനയം തിരുത്തില്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. എല്‍ഡിഎഫിന്റെ മദ്യനയം അധികാരത്തിലെത്തിയതിന് ശേഷം പ്രഖ്യാപിക്കുമെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.


അതേസമയം, യുഡിഎഫ് മദ്യനയം ഉപേക്ഷിച്ച് എല്‍ഡിഎഫ് പുതിയ മദ്യനയം കൊണ്ടുവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ജനങ്ങള്‍ക്കുളള എതിര്‍പ്പിന്റെ സാക്ഷ്യമാണ് ജനവിധിയെന്നും ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശമില്ലെന്നും കാനം പറഞ്ഞു.

മദ്യനിരോധനമെന്നത് ഉട്ടോപ്യന്‍ സങ്കല്‍പ്പമാണ്. മദ്യവര്‍ജ്ജനമാണ് പാര്‍ട്ടി നയം. എല്ലാ വര്‍ഷവും ഏപ്രിലില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കോടതി അനുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More >>