ചൈനയില്‍ പുകവലി നിര്‍ത്തുന്നവര്‍ക്ക് 2.4 ലക്ഷം രൂപ സമ്മാനം

ചൈനയുടെ തലസ്ഥാന നഗരമായ ബീജിങ്ങ് കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍പ്പെട്ട് വലയുന്ന സാഹചര്യത്തിലാണ് നഗരത്തില്‍ പുകവലി നിയന്ത്രണ പരിപാടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ചൈനയില്‍ പുകവലി നിര്‍ത്തുന്നവര്‍ക്ക് 2.4 ലക്ഷം രൂപ സമ്മാനം
ബീജിങ്ങ്: ചൈനയില്‍ പുകവലി നിര്‍ത്തുന്നവര്‍ക്ക് 2.4 ലക്ഷം രൂപ സമ്മാനം. ചൈനയുടെ തലസ്ഥാന നഗരമായ ബീജിങ്ങ് കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍പ്പെട്ട് വലയുന്ന സാഹചര്യത്തിലാണ് നഗരത്തില്‍ പുകവലി നിയന്ത്രണ പരിപാടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

100 ദിവസത്തെ പുകവലി വിരുദ്ധ പരിപാടിയുടെ ഭാഗമായി പുകവലി എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ഏകദേശം 20000 ചൈനീസ് യുവാന്‍(2.46 ലക്ഷം രൂപ) സമ്മാനമായി നല്‍കുമെന്നാണ് വാഗ്ദ്ധാനം. ജൂലൈ ഒന്നു മുതലാണ് പുകവലി വിരുദ്ധ പ്രചാരണത്തിന് ബീജിങ്ങില്‍ തുടക്കമാകുന്നത്.

ബീജിങ്ങ് മുന്‍സിപ്പല്‍ കമ്മീഷന്റെ ആരോഗ്യവിഭാഗവും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പുകവലി അവസാനിപ്പിക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബീജിങ്ങില്‍ പ്രത്യേക സൗകര്യമൊരുക്കും. പുകവലി സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സ നല്‍കാന്‍ നഗരത്തിലെ 16 പ്രമുഖ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പുകവലിക്കെതിരെ മൂന്നു ഹോട്ട് ലൈന്‍ നമ്പര്‍ വഴി ബോധവല്‍ക്കരണവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.


Story by
Read More >>