ആത്മഹത്യ ചെയ്യാന്‍ സിംഹക്കൂട്ടില്‍ ചാടിയ യുവാവിനെ രക്ഷിക്കാന്‍ സിംഹങ്ങളെ വെടിവച്ചു കൊന്നു

വസ്ത്രങ്ങള്‍ അഴിച്ചു വച്ച ശേഷമാണ് യുവാവ് സിംഹക്കൂട്ടിലേക്ക് ചാടിയത്. സിംഹങ്ങള്‍ ഇയാളെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റ് കാഴ്ചക്കാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് മൃഗശാല അധികൃതര്‍ എത്തി സിംഹങ്ങളെ വെടിവച്ച് കൊല്ലുകയായിരുന്നു.

ആത്മഹത്യ ചെയ്യാന്‍ സിംഹക്കൂട്ടില്‍ ചാടിയ യുവാവിനെ രക്ഷിക്കാന്‍ സിംഹങ്ങളെ വെടിവച്ചു കൊന്നു

സാന്റിയാഗോ: ആത്മഹത്യ ചെയ്യാനായി സിംഹക്കൂട്ടിലേക്ക് ചാടിയ ആളെ രക്ഷിക്കാന്‍ മൃഗശാല അധികൃതര്‍ സിംഹങ്ങളെ വെടിവച്ചു കൊന്നു. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ മൃഗശാലയിലാണ് സംഭവം. സിംഹങ്ങളെ വെടിവെച്ച് കൊല്ലാനുണ്ടായ സാഹചര്യം മൃഗശാല അധികൃതര്‍ തന്നെയാണ് ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. ഇരുപതുകാരനായ ഫ്രാങ്കോ ലൂയിസ് പെരേര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

വസ്ത്രങ്ങള്‍ അഴിച്ചു വച്ച ശേഷമാണ് യുവാവ് സിംഹക്കൂട്ടിലേക്ക് ചാടിയത്. സിംഹങ്ങള്‍ ഇയാളെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റ് കാഴ്ചക്കാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന്   മൃഗശാല അധികൃതര്‍ എത്തി സിംഹങ്ങളെ വെടിവച്ച് കൊല്ലുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.

Story by
Read More >>