പേരാവൂരില് വീണ്ടും ശിശുമരണം

കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ വാളാട് ഇടത്തില്‍ കോളനിയിലെ സുമതിയുടെ ഇരട്ടിക്കുട്ടികള്‍ മരിച്ചിരുന്നു. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും രണ്ടാമത്തെ കുട്ടി ജനിച്ചയുടനെയുമാണ് മരിച്ചത്. പോഷകാഹാര കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

പേരാവൂരില് വീണ്ടും ശിശുമരണം

പേരാവൂര്‍: കണ്ണൂരില്‍ വീണ്ടും ആദിവാസി ശിശുമരണം. ഇരട്ടക്കുട്ടികളാണ് ഇന്ന് മരിച്ചത്. പേരാവൂര്‍ ചെങ്ങോം ആദിവാസി കോളനിയിലെ റീന- വിജയ് ദമ്പതികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ വാളാട് ഇടത്തില്‍ കോളനിയിലെ സുമതിയുടെ ഇരട്ടിക്കുട്ടികള്‍ മരിച്ചിരുന്നു. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും രണ്ടാമത്തെ കുട്ടി ജനിച്ചയുടനെയുമാണ് മരിച്ചത്. പോഷകാഹാര കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

പേരാവൂര്‍ ആദിവാസി കോളനിയിലെ കുട്ടികള്‍ മാലിന്യ കൂമ്പാരത്തില്‍ ഭക്ഷണം തിരഞ്ഞ സംഭവത്തെ മുന്‍നിര്‍ത്തി കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം വിവാദമായ ചത്രം കുട്ടികള്‍ക്ക് പഴം നല്കി എടുത്തതാണ് എന്ന വെളിപ്പെടുത്തലും പുറത്ത് വന്നിരുന്നു.

Story by
Read More >>