സംസ്ഥാനത്തെ ഞെട്ടിപ്പിച്ച ചെങ്ങന്നൂര്‍ കൊലക്കേസില്‍ മകന്‍ ഷെറിന്‍ കുറ്റം സമ്മതിച്ചു

തോക്ക് ചൂണ്ടിയ അച്ഛന്റെ പക്കല്‍ നിന്നും അത് പിടിച്ചുവാങ്ങി ഷെറിന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊലക്ക് ശേഷം പെട്രോള്‍ ഒഴിച്ച് ശരീരം കത്തിച്ച് പമ്പയാറില്‍ ഒഴുക്കിയെന്നും അയാള്‍ പോലീസിനോട് വ്യക്തമാക്കി.

സംസ്ഥാനത്തെ ഞെട്ടിപ്പിച്ച ചെങ്ങന്നൂര്‍ കൊലക്കേസില്‍ മകന്‍ ഷെറിന്‍ കുറ്റം സമ്മതിച്ചു

സംസ്ഥാനത്തെ ഞെട്ടിപ്പിച്ച ചെങ്ങന്നൂര്‍ കൊലക്കേസില്‍ മകന്‍ ഷെറിന്‍ കുറ്റം സമ്മതിച്ചു. അമേരിക്കയില്‍ നിന്നും കഴിഞ്ഞദിവസം നാട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശിയും തന്റെ പിതാവുമായ ജോയ് വി ജോണിനെ താന്‍ കൊന്നതാണെന്നും കൊലപാതക ശേഷം ശരീരം കത്തിക്കുകയായിരുന്നെന്നും ഷെറിന്‍ പൊലീസിനോട് പറഞ്ഞു.

കാറിന്റെ എസി ശരിയാക്കാന്‍ ഇരുവരും തിരുവന്തപുരത്തേക്ക് പോയിരുന്നുവെന്നാണ് വിവരം. ഇതിനിയില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാവുകയും കൊലപാതകം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.


തോക്ക് ചൂണ്ടിയ അച്ഛന്റെ പക്കല്‍ നിന്നും അത് പിടിച്ചുവാങ്ങി ഷെറിന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊലക്ക് ശേഷം പെട്രോള്‍ ഒഴിച്ച് ശരീരം കത്തിച്ച് പമ്പയാറില്‍ ഒഴുക്കിയെന്നും അയാള്‍ പോലീസിനോട് വ്യക്തമാക്കി. ഇരുവരെയും ശനിയാഴ്ച്ച മുതല്‍ കാണാനില്ലായിരുന്നു. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ഷെറിനെ പൊലീസ് കസ്റ്റടിയിലെടുത്തത്.

കൊല നടത്തിയ ശേഷം അച്ഛന്‍ മരിച്ചെന്ന് അമ്മയെ ഷെറിന്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. ചെങ്ങന്നൂരിലെ ജോയിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ നിന്നും കത്തിക്കരിഞ്ഞ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തി. ഇത് ജോയിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം പോലീസ് വേഗത്തിലാക്കിയത്.

Read More >>