കൊലപ്പെടുത്താന്‍ കാരണം വ്യക്തി വിരോധമെന്ന് ഷെറിന്റെ കുറ്റ സമ്മതം

കൊലപാതകം ഷെറിന്‍ ആസൂത്രണം ചെയ്തതാണെന്നും കൊല്ലാനുപയോഗിച്ച തോക്ക് ജോയ് വി ജോണിന്റേത് തന്നെ ആണെന്നും പൊലീസ് പറഞ്ഞു. ജോയില്‍ നിന്ന് ഷെറിന്‍ തോക്ക് തട്ടിയെടുത്തതാണെന്നും പൊലീസ് പറഞ്ഞു.

കൊലപ്പെടുത്താന്‍ കാരണം വ്യക്തി വിരോധമെന്ന് ഷെറിന്റെ കുറ്റ സമ്മതം

ചെങ്ങന്നൂര്‍: വിദേശ മലയാളിയായ ജോയ് വി ജോണിനെ മകന്‍ കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമാണെന്ന് പൊലീസ്. ചെറുപ്പ കാലം മുതല്‍ തന്നെ പ്രതിയായ ഷെറിന് അച്ഛനോട് വെറുപ്പുണ്ടായിരുന്നു. ഷെറിന് സ്വത്ത് നല്‍കില്ലെന്നും വീട്ടില്‍ നിന്ന് മാറിത്താമസിക്കാന്‍ ജോയി വി ജോണ്‍ പറയുമായിരുന്നു എന്നും മൊഴി നല്‍കി. മുതിര്‍ന്ന ശേഷവും ജോയ് ഷെറിനെ മര്‍ദ്ദിക്കുമായിരുന്നു. ഇതാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്.

കൊലപാതകം ഷെറിന്‍ ആസൂത്രണം ചെയ്തതാണെന്നും കൊല്ലാനുപയോഗിച്ച തോക്ക് ജോയ് വി ജോണിന്റേത് തന്നെ ആണെന്നും പൊലീസ് പറഞ്ഞു. ജോയില്‍ നിന്ന് ഷെറിന്‍ തോക്ക് തട്ടിയെടുത്തതാണെന്നും പൊലീസ് പറഞ്ഞു.

അതിനിടെ ജോയ് വി ജോണിന്റെ ശരീരാവശിഷ്ടങ്ങളുടെ കൂടുതല്‍ ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. ചെങ്ങനാശേരി വേലൂരിലെ മാലിന്യ കൂമ്പാരത്തില്‍ നിന്നുമാണ് ശരീര അവശിഷ്ടങ്ങള്‍ ലഭിച്ചത്.

തലയ്ക്ക് വെടിവച്ച ശേഷം വെട്ടു കത്തി ഉപയോഗിച്ച് ശരീര ഭാഗങ്ങള്‍ വെട്ടിമാറ്റി പലയിടങ്ങളിലായി കൊണ്ടിടുകയാണ് ഷെറിന്‍ ചെയ്തത്. രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് ഷെറിന്‍ കുറ്റം സമ്മതിച്ചത്.

Read More >>