'ചാര്‍ളി' ജപ്പാനില്‍ റിലീസിനൊരുങ്ങുന്നു

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വ്വഹിച്ച് ദുല്ഖര്‍ സല്‍മാനും പാര്‍വതിയും നായികാനായികന്മാരായ സൂപ്പര്‍ഹിറ്റ്‌ ചിത്രം 'ചാര്‍ളി' ജപ്പാനില്‍...

bcbvzcmcdfmj

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വ്വഹിച്ച് ദുല്ഖര്‍ സല്‍മാനും പാര്‍വതിയും നായികാനായികന്മാരായ സൂപ്പര്‍ഹിറ്റ്‌ ചിത്രം 'ചാര്‍ളി' ജപ്പാനില്‍ റിലീസിനൊരുങ്ങുന്നു. പ്രേക്ഷക മനസ്സുകളില്‍ നന്മയുടെ വെളിച്ചം വീശിയ ചാര്‍ളി  ജാപ്പനീസ് സബ്‌ടൈറ്റിലോടു കൂടിയാണ് ജപ്പാനില്‍ എത്തുക.

മികച്ച നടനും നടിക്കും ചിത്രത്തിനും ഉള്‍പ്പടെ  ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം ഇന്ത്യയിലെ മറ്റു ഭാഷകളിലും റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. മെയ് 15 മുതലാണ് ജപ്പാനില്‍ സിനിമ റിലീസ് ചെയ്യുക. ജാപ്പനീസ് സബ്‌ടൈറ്റിലോടെ മലയാളം ട്രെയിലര്‍ ജപ്പാനില്‍ പുറത്തിറങ്ങി കഴിഞ്ഞു.